ബാറ്റിംഗ് ശരാശരിയില്‍ ഇന്ത്യൻ നായകൻ കോഹ്‌ലിയെക്കാൾ ഇംഗ്ലീഷ് താരം സാം ഹെയിന്‍ മുന്നിലെത്തി. കഴിഞ്ഞ ദിവസം നടന്ന റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പ് മത്സരത്തില്‍ വോഴ്‌സസ്റ്റര്‍ഷെയറിനെതിരെ, വാര്‍വിക്ക് ഷെയറിനായി താരം 161 റണ്‍സ് ഇന്നിംഗ്‌സ് നേടിയതോടെയാണ് കോഹ്‌ലിയെ പിന്നിലാക്കി ഒന്നാമതെത്തിയത്. 54 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 58.52 ബാറ്റിംഗ് ശരാശരിയില്‍ 2692 റണ്‍സ് സാം ഹെയിന്‍ സ്വന്തമാക്കി.
252 മത്സരങ്ങളില്‍ 57.94 ബാറ്റിംഗ് ശരാശരിയിൽ 12285 റണ്‍സുള്ള കോഹ്‌ലിയാണ് ബാറ്റിംഗ് ശരാശരിയുടെ കാര്യത്തില്‍ ഇതിന് മുന്‍പ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. 385 ലിസ്റ്റ് എ മത്സരങ്ങളില്‍ 57.86 ബാറ്റിംഗ് ശരാശരിയില്‍ 15103 റണ്‍സ് നേടിയ ഓസീസ് താരം മൈക്കല്‍ ബെവനിനാണ് മൂന്നാം സ്ഥാനം. 90 ഇന്നിംഗ്‌സുകളില്‍ 54.24 ബാറ്റിംഗ് ശരാശരിയുള്ള ഷാന്‍ മസൂദ്, 101 മത്സരങ്ങളില്‍ 54.2 ബാറ്റിംഗ് ശരാശരി സ്വന്തമായുള്ള ചേതേശ്വര്‍ പുജാര എന്നിവർ തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളിൽ ഇടംനേടി.
Post Your Comments