ലോകകപ്പ് അടുത്തടുത്ത് വരവെ ലോക കിരീടം ആരുയര്‍ത്തുമെന്ന് പ്രവചനമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത്ത നടക്കുന്നത്. അതിനിടയിലാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ജ്യോത്സ്യന്റെ പ്രവചനം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയില്‍ വരുന്നത്. ഇന്ത്യന്‍ ലോകകപ്പ് ജയത്തിന് തിരിച്ചടിയാവുന്ന ഘടകം വിരാട് കോഹ്ലിയാണെന്നാണ് ഈ ജ്യോത്സ്യന്റെ വാദം. ഗ്രീന്‍സ്റ്റോണ്‍ ലോബോ എന്ന ആസ്ട്രേളജറുടെ പ്രവചനം.
വിരാട് കോഹ് ലി ജനിച്ച വര്‍ഷം 1988 ആയതാണ് ഇതിന് കാരണമായി പറയുന്നത്. 1986, 1987 എന്നീ വര്‍ഷങ്ങളിലായിരുന്നു കോഹ്ലി ജനിച്ചത് എങ്കില്‍ കാര്യങ്ങള്‍ അനുകൂലമായേനെ എന്നാണ് വാദം. കോഹ്ലി ജനിച്ച വര്‍ഷം മാത്രമല്ല കാരണം എന്നും ഇയാള്‍ പറയുന്നു. ധോനി ടീമിന്റെ ഭാഗമായതും ലോകകപ്പില്‍ ഇന്ത്യയെ തോല്‍വിയിലേക്ക് നയിക്കുമെന്നും ഈ ജ്യോത്സ്യന് വാദിക്കുന്നു. ധോനിക്ക് ഭാഗ്യമുണ്ട്. എന്നാല്‍ ഇത്തവണ ധോനിയുടെ സമയമല്ല. ധോനിയുടെ ക്വാളിറ്റി ടീമിനെ ഇരയാക്കുമെന്നും ഇയാള്‍ പറയുന്നു.
Post Your Comments