മെലിഞ്ഞ് ഒതുങ്ങിയ വയറായിരിക്കും മിക്ക സ്ത്രീകള്‍ക്കും കൂടുതല്‍ ഇഷ്ടപ്പെടുക. വയര്‍ ചാടിയാല്‍ മിക്കവരുടെയും ആത്മവിശ്വാസം കുറയും. മാത്രമല്ല, നിരവധി രോഗങ്ങള്‍ക്ക് അടിമകളാകേണ്ടിയും വരും. എന്നാല്‍ വീട്ടിലെയും ഓഫിസിലെയും തിരക്ക് പിടിച്ച ജോലികള്‍ക്കിടയില്‍ സ്വന്തം കാര്യം നോക്കാന്‍ മിക്ക സ്ത്രീകള്‍ക്കും സമയം കിട്ടാറില്ല.
അതുകൊണ്ട് കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ആഹാരങ്ങളെ ആശ്രയിക്കുന്നത് ആയിരിക്കും നല്ലത്. സൂപ്പര്‍ ഫുഡ്സ് എന്ന് വേണമെങ്കില്‍ ഇവയെ വിളിക്കാം.
ബീന്‍സ്, നീളന്‍ പയര്‍
പ്രോട്ടീന്‍, ഫൈബര്‍, വൈറ്റമിന്‍, മിനറല്‍സ് എന്നിവ ധാരളമടങ്ങിയ ഇവ ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അമിതവിശപ്പിന് ആശ്വാസം ലഭിക്കും. ഒപ്പം ഭാരം കുറയുകയും ചെയ്യുമെന്നാണ് ന്യൂട്രീഷന്‍സ് പറയുന്നത്.
മത്സ്യം
പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ മത്സ്യം കഴിക്കുന്നത് ഏറെ നല്ലതാണ്. ചിക്കന്‍, മട്ടന്‍ തുടങ്ങിയവ കഴിക്കുമ്‌ബോള്‍ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കൊഴുപ്പ് കുറഞ്ഞ മത്സ്യം കഴിക്കുന്നതാണ് നല്ലത്.
നട്സ്
വാള്‍നട്സ്, ആല്‍മണ്ട്, പീനട്സ്, പിസ്ത്ത എന്നിവ ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഫാറ്റ്, പ്രോട്ടീന്‍സ് എന്നിവ ധാരാളം അടങ്ങിയ ഇവ ഭാരം കുറയ്ക്കാന്‍ സഹായിക്കും.
ബ്രക്കോളി
ഡാര്‍ക്ക് ഗ്രീന്‍ പച്ചക്കറികള്‍ പൊണ്ണതടി കുറയ്ക്കാന്‍ മാത്രമല്ല കാന്‍സര്‍ തടയാനും സഹായിക്കും. അതില്‍ മികച്ചതാണ് ബ്രക്കോളി. ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ബ്രക്കോളി കഴിക്കാം.
യോഗര്‍ട്ട്
പ്രൊബയോടിക്സ് ധാരാളം അടങ്ങിയ യോഗര്‍ട്ട് വയറിലെ തടി കുറയ്ക്കാന്‍ മികച്ചതാണ്. ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തിയാല്‍ ഭാരം കുറയും.
ഓട്ട്സ്
ഒരു ബൌള്‍ ഓട്സ് ദിവസവും ശീലമാക്കൂ, ശരീരത്തില്‍ വരുന്ന മാറ്റങ്ങളെ തിരിച്ചറിയാന്‍ ഇത് സഹായിക്കും. ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയാല്‍ സമ്ബന്നമാണ് ഓട്സ്. ഒരു സ്പൂണ്‍ ബട്ടര്‍, അല്ലെങ്കില്‍ അല്‍പ്പം നട്സ് ചേര്‍ത്തു ഇവ കഴിച്ചു നോക്കൂ പ്രോട്ടീനും അതില്‍ നിന്നും ലഭിക്കും.
മുട്ട
ഒരു ഹൈ പ്രോട്ടീന്‍ പ്രാതല്‍ കഴിക്കുന്നത് തന്നെ ബെല്ലി ഫാറ്റ് കുറയ്ക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും. പ്രകൃതിദത്ത പ്രോട്ടീന്‍ അടങ്ങിയതാണ് മുട്ട. അതുകൊണ്ടുതന്നെ ഇവ ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
Post Your Comments