തിരുവനന്തപുരം: കേരളത്തിൽ സിപിമ്മിന് ജയിക്കാൻ കള്ളവോട്ടിന്റെ ആവശ്യമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആക്ഷേപത്തെക്കുറിച്ച് ജില്ലാ സെക്രട്ടറി വിശദമായി അന്വേഷിക്കും.ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
കാസർകോട്, കണ്ണൂർ ജില്ലകളിൽ കള്ളവോട്ട് നടന്നെന്നുവെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി.
കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്കൂളിലെ 19ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. ആറ് പേര് കള്ളവോട്ട് ചെയ്യുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രിസൈഡിംഗ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് ചെയ്യുന്നത്. ആളുമാറി വോട്ട് ചെയ്യുന്നതും ഒരാള്‍ തന്നെ രണ്ട് തവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റ് ബൂത്തിലുള്ളവര്‍ വോട്ട് ചെയ്യുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
Post Your Comments