ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉത്തര്‍പ്രദേശിലെ പുരബ്ദ്വാര ജില്ലയിലെ ഗ്രാമത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ നിന്ന് വെള്ളമെടുക്കാന്‍ ഗ്രാമീണരെ സഹായിക്കുകയും തീകെടുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന സ്മൃതി ഇറാനിയുടെ വീഡിയോ വൈറലാകുകയാണ്. അമേത്തിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തീപിടുത്തത്തെക്കുറിച്ച് അറിഞ്ഞ് സ്മൃതി ഇറാനി പുരബ്ദ്വാര ജില്ലയിലെ ഗ്രാമത്തില്‍ എത്തുകയായിരുന്നു.
#WATCH Amethi: Union Minister and BJP Lok Sabha MP candidate from Amethi, visits the fire-affected fields in Purab Dwara village; meets the locals affected. Fire-fighting operations are still underway pic.twitter.com/JARKp5k2mh
— ANI UP (@ANINewsUP) April 28, 2019
Post Your Comments