ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുന്നു എന്ന വാര്‍ത്ത വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രിയങ്ക വാരാണസില്‍ മത്സരിക്കില്ല എന്നാണ് പിന്നീട് വന്ന വാര്‍ത്ത. താന്‍ വാരണാസിയില്‍ മത്സരിക്കാത്തതിന്റെ കാരണം വ്യ്ക്തമാക്കുകയാണ് പ്രിയങ്ക.
മോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കേണ്ട എന്ന തീരുമാനം പാര്‍ട്ടി കൂട്ടായി എടുത്തതാണെന്ന് പ്രിയങ്ക പറഞ്ഞു. എന്നാല്‍ പ്രിയങ്കയാണ് ഈ തീരുമാനം എടുത്തതെന്നായിരുന്നു കോണ്‍ഗ്രസ് ആദ്യം നല്‍കിയ വിശദീകരണം. മറ്റ് ഉത്തരവാദിത്വങ്ങള്‍ ഉള്ളത് കൊണ്ടാണ് വാരാണസിയില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്ക തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ പറഞ്ഞിരുന്നു. ഒന്നില്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നതിനെക്കാളും തന്റെ ഉത്തരവാദിത്ത്വങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാമെന്നാണ് പ്രിയങ്ക വിചാരിച്ചത്. അത് തന്നെയായിരുന്നു അവരുടെ തീരുമാനം. അതവര്‍ നടപ്പിലാക്കുകയും ചെയ്തുവെന്ന് സാം പിത്രോദ പറഞ്ഞു.
Post Your Comments