ശ്രീനഗര്‍: റാലിക്കിടെ പോലീസ് വാഹനത്തില്‍ ഭക്ഷണപ്പൊതികള്‍ കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.ജമ്മുകാഷ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ബിജെപി റാലിക്കിടെയാണ് സംഭവം.ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
എന്നാൽ ബിജെപി ദേശിയ സെക്രട്ടറി രാം മാധവ് പങ്കെടുക്കുന്ന റാലിയില്‍ നേതാക്കള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വാഹനത്തില്‍ അയച്ചതെന്നാണ് ജമ്മുകാഷ്മീര്‍ പോലീസ് വ്യക്തമാക്കിയത്.സംഭവം വിവാദമായതിനെത്തുടര്‍ന്ന് വാഹനം പിന്‍വലിക്കുകയും ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
പിഡിപി സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഗുലാം ഹസന് മിര്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഹസ്നൈന് മസൂദി എന്നിവരാണ് അനന്ത്നാഗില്‍ മണ്ഡലത്തിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍. ഏപ്രിൽ 3 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
And why exactly is @KashmirPolice distributing food packets at a #BJP workers meeting chaired by @rammadhavbjp in #Kashmir pic.twitter.com/k8KHe0qm80
— Azaan Javaid (@AzaanJavaid) April 27, 2019
Post Your Comments