Latest NewsKerala

ശ്രീലങ്കന്‍ സ്‌ഫോടനം: പാലക്കാട്ടും എന്‍ഐഎ റെയ്ഡ്, ഒരാള്‍ കസ്റ്റഡിയില്‍

പാലക്കാട്: ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരകളില്‍ പാലക്കാടും എന്‍ഐഎയുടെ പരിശോധന. പാലക്കാട്ടെ കൊല്ലങ്കോട്ടാണ് റെയ്ഡ് നടന്നത്. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യലിനായി കൊച്ചിയിലേയ്ക്ക് കൊണ്ടു പോയി. ഇന്നു പുലര്‍ച്ചെയായരിന്നു റെയ്ഡ്. അതേസമയം ഇയാളുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

ഇയാള്‍ നാഷണല്‍ തൗഫീക്ക് ജമാ അത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് ചില മൗലീക സംഘടനകളുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇയാള്‍ സംഘടനയില്‍ സജീവമാണോ എന്നറിയില്ല.

അതേസമയം കാസര്‍കോട്ടും എന്‍ഐഎ റെയ്ഡ് നടത്തി..വിദ്യാനഗര്‍ സ്വദേശികളായ രണ്ടുപേരുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.കൂടുതല്‍ ചോദ്യം ചെയ്യലിനായി നാളെ കൊച്ചിയിലെത്താന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button