നാസ : ജനങ്ങളെ ആശങ്കയിലാഴ്ത്തി കൂറ്റന്‍ ഛിന്നഗ്രഹം ഭൂമിയിലേയ്ക്ക് പതിക്കുമെന്ന് നാസയുടെ കണ്ടെത്തല്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 26നാണ് ഈ പടുകൂറ്റന്‍ ഛിന്നഗ്രഹത്തെ നാസയും യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയും (ഇഎസ്എ) ബഹിരാകാശത്തു കണ്ടെത്തുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിനു തൊട്ടടുത്തെത്തുന്ന നിയര്‍ എര്‍ത്ത് ഓബ്ജക്ട്‌സിനെ (എന്‍ഇഒ) കണ്ടെത്താന്‍ വേണ്ടി സ്ഥാപിച്ച സംവിധാനങ്ങളിലൂടെയാണ് ഇതിനെയും തിരിച്ചറിഞ്ഞത്. ഒന്‍പതു വര്‍ഷത്തിനപ്പുറം, 2027ല്‍, ഈ ഛിന്നഗ്രഹം ഭൂമിയിലേക്ക് ഇടിച്ചിറങ്ങുമെന്നാണു ഗവേഷകര്‍ പറയുന്നത്. ഇതിനു നൂറിലൊന്നാണു സാധ്യത.
2019 പിഡിസി ഭൂമിക്കു നേരെ വരുമ്പോള്‍ എങ്ങനെ പ്രതിരോധിക്കുമെന്നറിയാന്‍ ലോകമെമ്പാടുമുള്ള വാനശാസ്ത്ര ഗവേഷകര്‍ അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുകയാണ്. വാഷിങ്ടനില്‍ നടക്കുന്ന ഈ വര്‍ഷത്തെ പ്ലാനറ്ററി ഡിഫന്‍സ് കോണ്‍ഫറന്‍സിന്റെ ഭാഗമായാണു കൂടിക്കാഴ്ച. വിവിധ ഏജന്‍സികള്‍ ഈ ഛിന്നഗ്രഹത്തെ പ്രതിരോധിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ ഇഎസ്എ ഓപറേഷന്‍സ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലൈവായും ഏതാനും നാളുകളായി നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇതാദ്യമായാണ് ഇഎസ്എയുടെ നേതൃത്വത്തില്‍ ഛിന്നഗ്രഹത്തെ നേരിടുന്നത് ലൈവായി നല്‍കുന്നത്.
അതേസമയം, ഈ റിപ്പോര്‍ട്ടും ഛിന്നഗ്രഹത്തിന്റെ പേരും എല്ലാം നാസ തയാറാക്കിയ ഒരു മോക് ഡ്രില്ലിന്റെ ഭാഗമായിരുന്നു. ഭൂമിക്കു നേരെ ഛിന്നഗ്രഹങ്ങളൊന്നും പാഞ്ഞു വരുന്നില്ലെങ്കിലും, ഒരു കൂറ്റന്‍ ബഹിരാകാശവസ്തു വന്നു കഴിഞ്ഞാല്‍ ഏതൊക്കെ വിഭാഗം, എന്തെല്ലാം ചെയ്യണമെന്നതു സംബന്ധിച്ച എല്ലാ കാര്യങ്ങളും നാസയുടെ നേതൃത്വത്തില്‍ പരീക്ഷിക്കുകയാണ്.
വിവിധ രാജ്യങ്ങളിലെ ബഹിരാകാശ സംഘടനകളുടെയും പ്രതിരോധ- എമര്‍ജന്‍സി മാനേജ്‌മെന്റ് വകുപ്പിന്റെയുമെല്ലാം പിന്തുണയോടെയാണ് ഈ മോക് ഡ്രില്‍. പ്ലാനറ്ററി ഡിഫന്‍സ് കോ-ഓര്‍ഡിനേഷന്‍ ഓഫിസ്, യുഎസ് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി, ഇഎസ്എയുടെ കീഴിലെ സ്‌പെയ്‌സ് സിറ്റ്വേഷനല്‍ അവെയര്‍നെസ്- എന്‍ഇഒ സെഗ്മെന്റ്, ഇന്റര്‍നാഷനല്‍ ആസ്റ്ററോയ്ഡ് വാണിങ് നെറ്റ്വര്‍ക്ക് എന്നിവയും പിന്തുണയുമായുണ്ട്.
Leave a Comment