Election NewsLatest NewsIndia

ഉദ്യോഗസ്ഥര്‍ സ്‌ട്രോഗ് റൂമില്‍ കയറിയ സംഭവം: കളക്ടറെ സ്ഥലംമാറ്റാന്‍ ഉത്തരവ്, നടപടി സിപിഎം പരാതിയില്‍

ഉദ്യോഗഗസ്ഥര്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമില്‍ കയറിയത വലിയ പ്രതിഷേധങ്ങള്‍ക്ക് വഴയൊരുക്കിയിരുന്നു

മധുര: തമിഴ്‌നാട്ടില്‍ വനിതാ തഹസില്‍ദാറും മറ്റ് മൂന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമില്‍ കയറിയ സംഭവത്തില്‍ ധുര ജില്ലാ കളക്ടര്‍ അടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലമാറ്റാന്‍ കോടതി ഉത്തരവ്. മധുര സിപിഎം സ്ഥാനാര്‍ത്ഥി വെങ്കടേശന്‍നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മധുര ജില്ലാ കലക്ടര്‍ എസ് നടരാജന്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ എം ഗുരുചന്ദ്രന്‍, അസി. പൊലീസ് കമ്മീഷണര്‍ മോഹന്‍ദാസ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഇവര്‍ക്കെതിരെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

ഉദ്യോഗസ്ഥര്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമില്‍ കയറിയത വലിയ പ്രതി
ഷേധങ്ങള്‍ക്ക് വഴയൊരുക്കിയിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന പരാതി ഉയര്‍ത്തി വെങ്കടേശന്‍ തെരഞ്ഞെടുപ്പ് കമ്മീഷനേയും മദ്രാസ് ഹൈക്കോടതിയേയും സമീപിക്കുകയായിരുന്നു.

വോട്ടിംങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമില്‍ അനുവാദമില്ലാതെ ആര്‍ക്കും പ്രവേശനമില്ല. കൂടാതെ സ്‌ട്രോംഗ് റൂമില്‍ കയറാന്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ഹസില്‍ദാര്‍ അടക്കമുള്ളവര്‍ അനധികൃതമായി അവിടെ പ്രവേശിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച്
പരാതി ലഭിച്ചിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്. മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിലെ ജഡ്ജിമാരായ എസ് മണികുമാര്‍, സുബ്രഹ്മണ്യം പ്രസാദ് എന്നിവര്‍ കളക്ടര്‍ അടക്കമുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും നടത്തി. വിഷയത്തില്‍ തഹസില്‍ദാറടക്കമുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button