തിരുവനന്തപുരം : ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ലെങ്കിൽ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടുമെന്ന് കെഎസ്‌ആര്‍ടിസി. 1565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടുകയല്ലാതെ മറ്റു പോംവഴിയില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. രണ്ട് ദിവസത്തിനുള്ളിൽ സ്റ്റേ ഉണ്ടായില്ലെങ്കിൽ ഈ മാസം അവസാനം ജീവനക്കാരെ പിരിച്ചുവിടും.
ഡ്രൈവര്‍മാരെ പിരിച്ചുവിടുന്നതോടെ മെയ് ഒന്ന് മുതല്‍ 600 സര്‍വീസുകളെങ്കിലും മുടങ്ങിയേക്കും. കെഎസ്‌ആര്‍ടിസിയില്‍ ഗുരുതരമായ പ്രതിസന്ധിയിലേക്ക് ഇത് നയിക്കുമെന്നാണ് വിലയിരുത്തല്‍. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല.
സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ ദിവസ വേതനക്കാരെ ഉള്‍പ്പെടെ നിയോഗിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.സ്ഥിര ജീവനക്കാര്‍ക്ക് ഒരു വര്‍ഷം 120 ദിവസം അവധി വരുമെന്നതിനാല്‍ ലീവ് വേക്കന്‍സിയില്‍ എംപാനല്‍ ജീവനക്കാരെ ആവശ്യമാണെന്നാണു സര്‍ക്കാര്‍ വാദം. മൊത്തം ജീവനക്കാരില്‍ നാലില്‍ ഒരു ഭാഗം മാത്രമേ ഒരു സമയം ഡ്യൂട്ടിയിലുണ്ടാകൂ. ഈ വിടവ് നികത്താന്‍ താത്കാലിക ജീവനക്കാര്‍ ആവശ്യമാണെന്നും കെഎസ്‌ആര്‍ടിസി അപ്പീലില്‍ ചൂണ്ടിക്കാട്ടി.
Post Your Comments