കണ്ണൂര്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് ബൂത്തിലിരുന്ന യു.ഡി.എഫ് ബൂത്ത് ഏജന്റിന് നേരെയുണ്ടായ അതിക്രമത്തിന്റെ ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവെച്ച് കെ.എസ്.യു. ബൂത്തിലിരുന്നപ്പോള്‍ എതിര്‍ പാര്‍ട്ടിക്കാര്‍ കള്ളവോട്ടിടാന്‍ ശ്രമിച്ചെന്നും അത് തടയാനെത്തിയതിന്റെ പേരില്‍ ശരീരമാസകലം നായ്ക്കരണ പൊടി വിതറിയെന്നുമാണ് ആരോപണം. നീലേശ്വരത്തു ബൂത്ത് ഏജന്റ് ആയി ഇരുന്ന വനിതയെ കള്ളവോട്ട് തടഞ്ഞതിന്റെ പേരില്‍ വീട്ടിലേക്ക് പോകും വഴി മുളക് പൊടി കലക്കിയ വെള്ളം ദേഹത്ത് ഒഴിച്ച് ആക്രമിച്ചിട്ടുണ്ടെന്നും എ കെ ജി സെന്ററില്‍ നിന്നും പ്രസ്താവന വരുമ്പോള്‍ പോരാളി ഷാജിയുടെ ഫോട്ടോഷോപ്പുമായി സ്ത്രീകളെ ആക്രമിക്കുന്നെ എന്ന് നിലവിളിക്കുന്ന ദീപ നിശാന്തൊന്നും നീലേശ്വരത്തെ സ്ത്രീയെ കാണില്ലെന്നും ഈ ചിത്രത്തില്‍ നില്‍ക്കുന്ന സ്ത്രീകളുടെ വേദന അറിയില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
കല്യാണത്തിന് പോകാൻ ക്യുട്ടിക്കൂറ
പൗഡർ ഇട്ടിരിക്കുകയല്ലസഖാവെ.
നായ്ക്കരണ പൊടിയാണ് ദേഹത്ത്. കണ്ണൂരിലെ യൂഡിഎഫിന്റെ ബൂത്ത് ഏജന്റ് വിനോദിന്റെ ചിത്രമാണിത്.
ബൂത്തിലിരുന്നതിന്റെയും കള്ളവോട്ട് തടയാൻ ശ്രമിച്ചതിന്റെ പേരിലുമാണ് വിനോദിന് ഈ ക്രൂരമായ ആക്രമണം ഏൽക്കേണ്ടി വന്നത്.
അത് പോലെ നീലേശ്വരത്തു ബൂത്ത് ഏജന്റ് ആയി ഇരുന്ന വനിതയെ കള്ളവോട്ട് തടഞ്ഞതിന്റെ പേരിൽ വീട്ടിലേക്ക് പോകും വഴി മുളക് പൊടി കലക്കിയ വെള്ളം ദേഹത്ത് ഒഴിച്ച് ആക്രമിച്ചിട്ടുണ്ട്.
എ കെ ജി സെന്ററിൽ നിന്നും പ്രസ്താവന വരുമ്പോൾ പോരാളി ഷാജിയുടെ ഫോട്ടോഷോപ്പുമായി സ്ത്രീകളെ ആക്രമിക്കുന്നെ എന്ന് നിലവിളിക്കുന്ന ദീപ നിശാന്തൊന്നും നീലേശ്വരത്തെ സ്ത്രീയെ കാണില്ല. ഈ ചിത്രത്തിൽ നിൽക്കുന്ന സ്ത്രീകളുടെ വേദന അറിയില്ല.
കണ്ണൂരെന്താണെന്നും, കണ്ണൂരിൽ കമ്മ്യുണിസ്റ്റ് ഗുണ്ടകൾ നടത്തുന്ന ഫാസിസം എന്താണെന്നും അറിയാഞ്ഞിട്ടല്ല ഇപ്പോഴും ഈ ന്യായീകരണം. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലെ ഊര് വിലക്കും, ജയരാജന്റെ പാർട്ടി കോടതിയും ഇന്ത്യൻ ജനാധിപത്യത്തിന്റെ സമാന്തര ഭരണകൂടമായി കാണുന്ന സഖാക്കൾ ഇന്നും ഉളുപ്പില്ലാതെ പറയുന്നത് കേട്ടു, കണ്ണൂരോ, കയ്യേറ്റമോ ഏയ്….
വനിത മതിൽ കെട്ടാൻ മാത്രമല്ല, പാർട്ടിയിലെ പുരുഷ കേസരികളുടെ അഭിമാനം സംരക്ഷിക്കാൻ കള്ള വോട്ടെങ്കിൽ കള്ള വോട്ട് എന്ന് പറഞ്ഞിറങ്ങി തിരിക്കുന്ന സ്ത്രീകളുടെ ചെയ്തികളാണോ വാഴ്ത്തപ്പെടേണ്ടത്, അതോ ജനാധിപത്യത്തിൽ നേർക്ക് നേർ പോരാടി ജയിക്കാൻ അറിയാതെ കയ്യൂക്കിന്റെ ആണത്ത അഹങ്കാരം കൊണ്ട് നിലകൊള്ളുന്ന കണ്ണൂരിലെ ആൺ സഖാക്കളാണോ വാഴ്ത്തപ്പെടേണ്ടത് ?
ബൂത്തിലിരുന്നില്ല, ഏജന്റില്ല, അപ്പോൾ പറഞ്ഞില്ല, ഇപ്പോൾ പറഞ്ഞിട്ടെന്താ എന്നൊക്കെയുള്ള മുടന്തൻ വാദങ്ങൾ നിരത്തി പ്രശ്നത്തെ നിസാരവത്കരിക്കാൻ നോക്കണ്ട. അത് കൊണ്ടൊന്നും കണ്ണൂരിലെ സിപിഎമ്മിന്റെ ഫാസിസം മറച്ചു പിടിക്കപെടുമെന്നോ, മായ്ച്ചു കളയപ്പെടുമെന്നോ ധരിക്കേണ്ട.
യൂഡിഎഫ് ബൂത്ത് ഏജന്റ് എവിടെയായിരുന്നു എന്ന മണ്ടൻ ചോദ്യവുമായി ഇനിയും വരണം ഈ വഴിത്താരയിലൂടെ… !
– മാഹിൻ അബൂബക്കർ
Post Your Comments