കാസർഗോഡ്: സംസ്ഥാനത്ത് മഞ്ഞപ്പിത്ത രോഗം പടരുന്നു. കാസർഗോഡ് ജില്ലയിൽ മൂന്ന് ദിവസത്തിനിടെ 28 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.കാസർഗോഡ് നഗരസഭയിലെ ബാങ്കോട് പ്രദേശത്താണ് വ്യാപകമായി മഞ്ഞപ്പിത്തം ബാധിച്ചത്. സ്ഥലത്തെ കിണറുകളിലെ വെള്ളം ജല അതോറിറ്റിയുടെ ലാബിൽ പരിശോധനയ്ക്ക് അയച്ചു.
ആരോഗ്യ പ്രവർത്തകർ നടത്തിയ സർവെയിലാണ് മഞ്ഞപ്പിത്തം പലർക്കും രോഗബാധയുള്ളതായി കണ്ടെത്തിയത്.പലരും ആയുർവേദ ചികിത്സയിലാണ്. കുടിവെള്ളത്തിന് കടുത്ത ക്ഷാമം നേരിടുന്ന പ്രദേശമാണിത്. ആരോഗ്യപ്രവർത്തകർ പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങങ്ങും ബോധവത്കരണവും ആരംഭിച്ചു.
കിണറുകളിൽ ക്ലോറിനേഷൻ നടത്തി. ഒട്ടുമിക്ക വീടുകളിലെയും കിണറുകളിലെ വെള്ളം ജല അതോറിറ്റി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഐസ് ക്രീം ഉൾപ്പെടെ ശീതള പാനീയംഎന്നിവയുടെ ഉപയോഗവും രോഗം പടരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ
Post Your Comments