ഇതര സംസ്ഥാനങ്ങളിലേക്ക് അനധികൃത സര്‍വീസ് നടത്തി സ്വകാര്യ ബസുകൾ, ഇ സ്വകാര്യ ബസ്സുകള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി സര്‍വീസ് നടത്തുന്നതിനെതിരെ സര്‍ക്കാരിനോട് കെ.എസ്.ആർ.ടി.സി പരാതിപ്പെട്ടിട്ട് നാളുകളായി. എന്നാല്‍ കല്ലട ബസ്സിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
എന്നാൽ കെ.എസ്.ആർ.ടി.സിയുടെ നഷ്ടം നികത്താന്‍ ശ്രമിക്കുന്നുവെന്ന് പറയുന്പോഴും കോര്‍പറേഷന് ഈയിനത്തില്‍ തന്നെ നഷ്ടമാകുന്നത് കോടികളാണ്. പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ വൈകി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനാസ്ഥ. അഡ്വ ഡി.ബി ബിനു, വിവരാവകാശപ്രവര്‍ത്തകന്‍ നാല് വർഷമായി കെ.എസ്.ആർ.ടി.സി ഓഡിറ്റ് നടത്തിയിട്ട് എന്ന് വ്യക്തമാക്കി. വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.
Post Your Comments