![Gautham gambir- atishi marlena](/wp-content/uploads/2019/04/gautham-gambir-atishi-marlena-.jpg)
ന്യൂഡല്‍ഹി: ആംആദ്മി സ്ഥാനാര്‍ഥി അതിഷി മര്‍ലിനയുടെ പരിഹാസങ്ങള്‍ അതിരു കടക്കുന്നുവെന്ന് ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഗൗതം ഗംഭീര്‍. കഴിഞ്ഞ നാലര വര്‍ഷക്കാലം ഒന്നും ചെയ്യാഞ്ഞവര്ക്ക് ഇത്തരം ആരോപണങ്ങളും പരിഹാസങ്ങളും നടത്താം. അവര്ക്ക്അതിനേ സാധിക്കൂ എന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.
തനിക്കെതിരായ പരാതികള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷിക്കും. . വ്യക്തമായ കാഴ്ചപ്പാടുകളോടെ മത്സരിക്കുന്നവര്‍ക്ക് ഇത്തരം ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ നേരമുണ്ടാകില്ലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ റാലി നടത്തിയതിന്റെ പേരില്‍ ഗംഭീറിനെതിരെ കേസ് കൊടുത്തിരുന്നു. ഈ വിഷയത്തിലാണ് അതിഷി മര്‍ലിന ഗംഭീറിനെ പരിഹസിച്ച് രംഗത്തെത്തിയത്. ആദ്യം നാമനിര്‍ദേശ പത്രികയില്‍ വൈരുദ്ധ്യമുണ്ടായതും പിന്നെ സ്വന്തം പേരില്‍ രണ്ട് ഐഡി കാര്‍ഡുണ്ടെന്ന് കണ്ടെത്തിയതും മര്‍ലിന ഗംഭീറിനെതിരെയഉള്ള ആയുധങ്ങളാക്കിയിരുന്നു.
Post Your Comments