ന്യൂഡല്‍ഹി: കോഹിനൂര്‍ രത്നം ബ്രിട്ടനില്‍നിന്ന് തിരികെ കൊണ്ടുവരുന്നതിനായുള്ള ഉത്തരവ് ഇറക്കാനാവില്ലെന്ന് സുപ്രീം കോടതി. നേരത്തേ ഇറക്കിയ ഈ ഉത്തരവ് പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷന്‍ രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിഷയത്തില്‍ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള പെറ്റീഷന് തള്ളിയത്.
ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്യുറേറ്റീവ് പെറ്റീഷന് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, എന്‍ വി രമണ, ഡി വൈ ചന്ദ്രചൂഡ്, എസ് കെ കൗള്‍ എന്നിവരും ബഞ്ചിലെ അംഗങ്ങളായിരുന്നു.
ക്യുറേറ്റീവ് പെറ്റീഷനും അനുബന്ധ രേഖകളും പരിശോധിച്ചെന്നും എന്നാല്‍ മുമ്പ് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കാനുള്ള ഒരു സാഹചര്യവും നിലവിലില്ലെന്ന് ബെഞ്ച് പറഞ്ഞു.
Post Your Comments