Latest NewsIndia

ബ്രഹ്മോസ് മിസൈല്‍ വ്യോമ പതിപ്പ് വീണ്ടും

ന്യൂഡല്‍ഹി: ബ്രഹ്മോസ് മിസൈല്‍ വ്യോമ പതിപ്പിന്റെ പരീക്ഷണം വ്യോമസേന നടത്താനൊരുങ്ങുന്നു. സുഖോയ് യുദ്ധവിമാനത്തില്‍ നിന്നാകും ഇന്ത്യ റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസിന്റെ വിക്ഷേപണം നടത്തുക. മിസൈലിന്റെ യുദ്ധവിമാനത്തില്‍ നിന്നുള്ള പരീക്ഷണം നേരത്തെ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. 2020 ഓടെ ബ്രഹ്മോസിനെ സുഖോയിയുമായി ബന്ധിപ്പിക്കുന്ന ശ്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.

രണ്ടര ടണ്‍ ആണ് ബ്രഹ്മോസിന്റെ വ്യോമ പതിപ്പിന്റെ ഭാരം. ബാലാകോട്ട് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണങ്ങള്‍ പോലെ ഭാവിയില്‍ വീണ്ടും ചെറുത്തു നില്‍പ്പുകള്‍ ആവശ്യമെങ്കില്‍ അതിന് സഹായകമാകുമോ എന്ന് ഉപയോഗിക്കാനാകുമോ എന്ന് പരീക്ഷിച്ചറിയാനാണ് പുതിയ നീക്കം. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എല്‍) ബ്രഹ്മോസിനെ സുഖോയ് വിമാനത്തില്‍ ഘടിപ്പിച്ചിരുന്നു. നിലവില്‍ ഇന്ത്യയുടെ പക്കല്‍ ഉള്ള 40 സുഖോയ് 30എംകെഐ വിമാനങ്ങളില്‍ ബ്രഹ്മോസിനെ ആയുധമായി ഘടിപ്പിച്ചിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button