
കോട്ടയം: ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത നിര്‍ദേശം. തീവ്രവാദി ആക്രമണത്തിന്റെ ഭാഗമായി സ്‌ഫോടനങ്ങള്‍ കൂടുതല്‍ ഇടങ്ങളില്‍ ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണ് കേരളത്തിലും ജാഗ്രത. ചാവേറുകള്‍ കേരളത്തിലേക്ക് കടന്നുവെന്ന കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന നടത്തി. റെയില്‍വേസ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍, ലോഡ്ജുകള്‍, ഓട്ടോ സ്റ്റാന്‍ഡുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് രാത്രിയില്‍ പൊലീസിന്റെ പരിശോധന.
റെയില്‍വേ പൊലീസുമായി ചേര്‍ന്ന് ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ റെയില്‍വേ സ്റ്റേഷന്‍, പ്ലാറ്റ്‌ഫോമുകള്‍, പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി പരിശോധന നടത്തി. പ്ലാറ്റ്‌ഫോമില്‍ സംശയാസ്പദമായ സാഹചര്യങ്ങളില്‍ കണ്ട പെട്ടികളും ബാഗുകളും പൊലീസ് പരിശോധിച്ചു. െകഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, നാഗമ്പടം, തിരുനക്കര സ്വകാര്യ ബസ് സ്റ്റാന്‍ഡുകള്‍, രാത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോ സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നിയ അപരിചിതരെ പൊലീസ് ചോദ്യം ചെയ്തു. സംശയം തോന്നിയ വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും ലൈസന്‍സ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകളും പരിശോധിച്ചു.
Post Your Comments