ജയിലില്‍ തനിക്ക് പ്രത്യേക സെല്‍ വേണമെന്ന് യുപി മുന്‍മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന് രോഹിത് തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യ അപൂര്‍വ്വ തിവാരി. സുരക്ഷാഭീഷണി ഉള്ളതിനാലാണ് പ്രത്യേക സെല്‍ വേണമന്ന ആവശ്യം ഉന്നയിക്കുന്നതെന്ന് അപൂര്‍വയുടെ അഭിഭാഷകന് പറഞ്ഞു.
മാത്രമല്ല അപൂര്‍വ്വ വിദ്യാസമ്പന്നയായ സ്ത്രീയാണെന്നും അവരെ അത്തരത്തിലുള്ള സ്ത്രീകള്‍ക്കൊപ്പം കഴിയാന്‍ അനുവദിക്കണമെന്നും അപൂര്‍വ്വയുടെ അഭിഭാഷകന് ആവശ്യപ്പെട്ടു. ജയിലിനുള്ളില്‍ കണ്ണടയും കമ്മലുകളും ധരിക്കാനും അവര്‍ അനുമതി തേടി. കണ്ണട അനുവദിച്ച കോടതി ജയില്‍ച്ചട്ടം ആനുസരിച്ച് ആവശ്യങ്ങളില്‍ തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി. 14 ദിവസത്തേക്ക് ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടു.
ഏപ്രില്‍ 15ന് ഉറങ്ങാന്‍ കിടന്ന രോഹിതിനെ പിറ്റേന്ന് വൈകുന്നേരം നാലുമണിക്ക് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തില്‍ അന്വേഷണം നടത്തിയ ഡല്‍ഹി പൊലീസ് രോഹിതിന്റെ ഭാര്യ തന്നെയാണ് അയാളെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. വിവാഹജീവിതത്തിലെ അസ്വാരസ്യം കാരണമാണ് താന്‍ കടുത്ത നടപടി ചെയ്തതെന്ന് അപൂര്‍വ്വ തുറന്നു സമ്മതിച്ചിട്ടുണ്ട്.
Post Your Comments