കൊച്ചി: കുതിച്ചുയർന്ന് കോഴിവില , സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില ഉയരുന്നു. അഞ്ച് ദിവസം മുൻപ് 160 രൂപയായിരുന്ന കോഴിയിറച്ചിയ്ക്ക് ഇന്ന്190 മുതൽ 200 രൂപവരെയാണ് ഈടാക്കുന്നത്. ബ്രോയിലർ, സ്പ്രിംഗ്, ലഗോണ്, നാടൻ എന്നീ ഇനങ്ങളാണ് വിപണിയിൽ പ്രധാനമായും ലഭ്യമാവുന്നത്.
ആഘോഷദിനമായ റംസാൻ നോമ്പിന് ഇനി ദിവസങ്ങൾ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കോഴിയുടെ വില കുതിച്ചുയരുന്നത്. ഏപ്രിൽ ആദ്യവാരം 130-140 രൂപ വരെ ആയിരുന്ന കൊഴിയിറച്ചിക്ക് നിലവിൽ 200 രൂപ വരേയാണ് ഈടാക്കുന്നത്. അതേസമയം വിലവർദ്ധനവ് ഇറച്ചി കോഴിയുടെ ചില്ലറ വിപണിയെ ബാധിച്ചിട്ടില്ല എന്നാണ് വ്യാപാരികൾ പറയുന്നത്.
Post Your Comments