
നമീബിയ: ഇതാദ്യമായി പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റ് നിയന്ത്രിക്കാന്‍ ആദ്യമായി വനിതാ അമ്പെയര്‍. ക്ലാരി പൊളോസാക്ക് എന്ന വനിതാ റഫറിയാണ് ആദ്യമായി പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റ് നിയന്ത്രിക്കാനൊരുങുന്നത്.
നമീബിയയില്‍ നടക്കുന്ന വേള്‍ഡ് ക്രിക്കറ്റ് ലീഗില്‍ നമീബിയ ഒമാന്‍ ഫൈനല്‍ മത്സരമാണ് നിയന്ത്രിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിതാ ഏകദിനം നിയന്ത്രിക്കുന്നത്.പുരുഷന്മാരുടെ ക്രിക്കറ്റില്‍ വനിതകള്‍ അമ്പെയറാകുന്നത് ആദ്യമല്ല.
പല രാജ്യങ്ങളിലും വനിതാ അമ്പെയര്‍മാര്‍ ആഭ്യന്തര മത്സരങ്ങള്‍ നിയന്ത്രിക്കാറുണ്ട്. ക്ലാരി കഴിഞ്ഞവര്‍ഷം ഓസ്ട്രേലിയന്‍ ഫസ്റ്റ് ക്ലാസ് സീസണില്‍ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടിട്ടുണ്ട്. ആദ്യമായി ഔദ്യോഗിക പദവിയുള്ള ഏകദിനത്തില്‍ അമ്പെയര്‍ ആയി നില്ക്കാന് അവസരം ലഭിച്ചത് ക്ലാരി പൊളോസാക്കിനാണ്
Post Your Comments