
മലപ്പുറം : മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ പാറ ഇടിഞ്ഞു വീണു ഡ്രൈവർക്ക് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടിയിൽ ഇന്ന് ഉച്ചയോടെയുണ്ടായ അപകടത്തിൽ തമിഴ്‌നാട് ധർമപുരി സ്വദേശി സുജിൽ കുമാർ (28) ആണ് മരിച്ചത്. റോഡ് പണിയുടെ ഭാഗമായി വശങ്ങളിലെ മണ്ണ് നീക്കുമ്പോൾ മുകളിൽ നിന്നും വലിയ പാറ ഇടിഞ്ഞ് മണ്ണുമാന്തി യന്ത്രത്തിന് മുകളിലേക്ക് വീഴുകയും മണ്ണുമാന്തി യന്ത്രത്തിന്റെ പകുതിയോളം ഭാഗം പാറയ്ക്ക് അടിയിൽപ്പെടുകയുമായിരുന്നു.
Post Your Comments