തിരുവനന്തപുരം : ജയിലുകളില്‍ ജീവപര്യന്തം കഠിന തടവിനു ശിക്ഷിക്കപ്പെട്ടു കഴിയുന്ന തടവുകാരെ മോചിപ്പിക്കാന്‍ ഗവര്‍ണറോടു ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗ തീരുമാനം. വിവിധ കൊലപാതക കേസുകളില്‍ ജീവപര്യന്തം കഠിന തടവിനു ശിക്ഷിക്കപ്പെട്ടു വിവിധ ജയിലുകളില്‍ 14 മുതല്‍ 21 വര്‍ഷം വരെ ശിക്ഷ പൂര്‍ത്തിയാക്കിയ ഏഴു തടവുകാരെ വിട്ടയയ്ക്കാനാണു മന്ത്രിസഭാ ശിപാര്‍ശ.
ആഭ്യന്തര വകുപ്പിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ച ഫയല്‍ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ജയില്‍ ഉപദേശക സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണു നടപടി.
Post Your Comments