താനൂര്‍: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്. മുസ്ലിം ലീഗ് മതതീവ്രവാദ സംഘടനയായി മാറുന്നുവെന്നും മതധ്രുവീകരണം ഉണ്ടാക്കാനാണ് ലീഗിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.വി. അബ്ദുറഹ്മാന് എംഎല്‍എയെ വഴിയില്‍ തടഞ്ഞാല്‍ അതേ നാണയത്തില്‍ നേരിടും. ഏത് പോലീസ് ഉദ്യോഗസ്ഥനായാലും ഇടതു സര്‍ക്കാറിന്റെ നയം നടപ്പാക്കണം. ഇല്ലെങ്കില്‍ നടപ്പിലാക്കിക്കുമെന്നും വിജയരാഘവന് വ്യക്തമാക്കി.
ഒരു സംഘം ആളുകള്‍ താനൂര്‍ എംഎല്‍എ വി. അബ്ദുറഹ്മാനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്
Post Your Comments