Latest NewsKerala

കല്ലട ബസിലെ ആക്രമണം ; പ്രതികളെ കസ്റ്റഡിയിൽവിട്ടു

കൊച്ചി : കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടു. ഏഴ് പ്രതികളെ നാല് ദിവസത്തേക്ക് കസ്റ്റഡിയിൽവിട്ടു.പ്രതികൾ ലാപ്‌ടോപ്പും മൊബൈൽ ഫോണും മോഷ്ടിച്ചതടക്കം അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് കോടതിയിൽ പറഞ്ഞു.

അതേസമയം അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഏജൻസികൾക്ക് ലൈസൻസ് നൽകുന്നതിന് പ്രത്യേക മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി. എൽ. എ. പി. ടി (ലൈസൻസ്ഡ് ഏജന്റ് ഫോർ പബ്‌ളിക് ട്രാൻസ്‌പോർട്ട്) പുതുക്കുമ്പോഴും പുതിയത് നൽകുമ്പോഴും ഈ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി.

അതേസമയം ശനിയാഴ്ച അര്‍ധരാത്രിയിലാണ് അക്രമം നടന്നത്. ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്ത ദൃശ്യങ്ങളിലൂടെയാണ് അതിക്രമം പുറത്തായത്. ഇന്നലെ രാത്രി ഹരിപ്പാട് പിന്നിട്ട ബസ് തകരാറായി വഴിയില്‍ കിടന്നിരുന്നു. ദീര്‍ഘനേരം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച്‌ യാത്രക്കാര്‍ക്ക് ബസ് ജീവനക്കാര്‍ യാതൊരു മറുപടിയും നല്‍കിയില്ലെന്നാണ് ജേക്കബ് ഫിലിപ്പിന്റെ ഫെയ്സ്ബുക് പോസ്റ്റില്‍ പറയുന്നത്.

യാത്രക്കാരായ രണ്ട് യുവാക്കള്‍ ഇത് സംബന്ധിച്ച്‌ തര്‍ക്കിച്ചതായിരുന്നു തുടക്കം. ബസ് പിന്നീട് വൈറ്റിലയിലെത്തിയപ്പോള്‍ കൂടുതല്‍ ബസ് ജീവനക്കാര്‍ ബസിലേക്ക് ഇരച്ച്‌ കയറുകയും യുവാക്കളെ മര്‍ദ്ദിക്കുകയുമായിരുന്നു. ജേക്കബ് ഫിലിപ്പ് തന്റെ ഫോണില്‍ ഈ വീഡിയോ ദൃശ്യം പകര്‍ത്തുകയും പിന്നീട് ഫെയ്സ്ബുക്കില്‍ പങ്കുവയ്ക്കുകയുമായിരുന്നു. സംഭവത്തെ കുറിച്ച്‌ ദീര്‍ഘമായൊരു കുറിപ്പും അദ്ദേഹം എഴുതിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button