തിരുവനന്തപുരം: കാസര്‍കോട്ടെ കള്ളവോട്ട് ആരോപണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാരോട് നിര്‍ദേശിച്ചുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കണ്ണൂര്‍, കാസര്‍കോട് കളക്ടര്‍മാരോടാണ് റിപ്പോര്‍ട്ട് തേടിയത്. കള്ളവോട്ട് നടന്നിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ തെറ്റാണ്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടികളെടുക്കുമെന്നും മീണ പറഞ്ഞു. ഉദ്യാഗസ്ഥര്‍ അറിയാതെ കള്ളവോട്ട് നടക്കാന്‍ സാധ്യതയില്ല.
കാസര്‍കോട് മണ്ഡലത്തിലെ എരമംകുറ്റൂര്‍ പഞ്ചായത്തിലും, ചെറുതാഴം പഞ്ചായത്തിലെ പത്തൊന്‍പതാം നമ്പര്‍ ബൂത്തിലും കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ആറ് പേര്‍ കള്ളവോട്ട് ചെയ്യുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രിസൈഡിംഗ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് ചെയ്യുന്നത്. ആളുമാറി വോട്ട് ചെയ്യുന്നതും ഒരാള്‍ തന്നെ രണ്ട് തവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റ് ബൂത്തിലുള്ളവര്‍ വോട്ട് ചെയ്യുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
കള്ളവോട്ട് ചെയ്തവരില്‍ വനിത പഞ്ചായത്ത് അംഗവും മുന്‍ അംഗവും ഉള്‍പ്പെട്ടിട്ടുണ്ട്. പിലാത്തറക്ക് പുറമെ തൃക്കരിപ്പൂരിലും പയ്യന്നൂരിലും എരമംകുറ്റൂരും കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.വിടെ മണിക്കൂറുകളോളം ക്യൂ നിന്ന് എത്തിയ ഒരാള്‍ വോട്ട് ചെയ്യാനാകാതെ മടങ്ങുന്നതും കാണാം. മറ്റൊരാള്‍ തന്റെ പേരില്‍ വോട്ട് ചെയ്‌തെന്ന് വ്യക്തമായതോടെയാണ് ഇവര്‍ ബൂത്തില്‍ നിന്ന് മടങ്ങി പോകുന്നത്. ഇതിന് പുറമെ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ചട്ട വിരുദ്ധമായി ബൂത്തില്‍ കയറി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കാസര്‍കോട്, കണ്ണൂര്‍ ജില്ല കളക്ടര്‍മാരും പോളിംഗ് ഉദ്യോഗസ്ഥരും മറുപടി നല്‍കണം. ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് തെര.ഓഫീസര്‍ വ്യക്തമാക്കി.
Post Your Comments