ഡൽഹി : ഡൽഹിയിലെ പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്കൂളിൽ 2500 ലിറ്റര്‍ സംഭരണ ശേഷിയുള്ള ഡീസല്‍ ടാങ്ക് കണ്ടെത്തി. സംഭവത്തെക്കുറിച്ച് ഉടൻ അന്വേഷിക്കണമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉത്തരവിട്ടു.സ്കൂളിന്റെ അണ്ടർ ഗ്രൗണ്ടിലാണ് ടാങ്ക് കണ്ടെത്തിയത്. ടാങ്ക് സ്കൂളിൽ ഉണ്ടെന്ന് റിപ്പോർട്ട് ലഭിച്ചതോടെ പോലീസ് സ്ഥലത്തെത്തി ടാങ്ക് സീൽവെച്ചു.
ഗ്രേറ്റര്‍ കൈലാഷ് രണ്ടിലെ കെ ആര്‍ മംഗലം സ്കൂളിലാണ് ടാങ്ക് കണ്ടെത്തിയത്.കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ബോംബ് കൊണ്ടുള്ള കിടയ്ക്കക്ക് മുകളിലാണ് കുട്ടികള്‍ ഇരിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. സ്കൂളിനെതിരെ മറ്റ് പരാതികളും രക്ഷിതാക്കള്‍ ഉന്നയിച്ചു. അനധികൃതമായി കുഴല്‍ക്കിണര്‍ നിര്‍മിച്ചതും കണ്ടെത്തിയിട്ടുണ്ട്. സ്കൂളിന്റെ മറ്റ് ശാഖകളിലും അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്.
Post Your Comments