കൊല്ലം : അഴീക്കൽ ബീച്ചിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.ഓച്ചിറ കുറുങ്ങപ്പള്ളി സ്വദേശിയായ സച്ചിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അമൃതപുരിക്ക് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. 48 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു മൂന്ന് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടത്. കുമ്പഴ തെക്കതിൽ ചന്ദ്രബാബുവിന്റെ മകൻ നിഥിന്റെ (16) മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു.മൂന്നമത്തെയാൾ കുറുങ്ങപ്പള്ളിൽ വാഴുവേലിൽ മേക്കതിൽ വിഷ്ണുവിനെ ലൈഫ് ഗാർഡുകളും നാട്ടുകാരും ചേർന്ന് രക്ഷിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഠത്തിൽ ബി.ജെ.വി.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ അഞ്ചംഗ സംഘം ഇന്നലെ ഉച്ചക്ക് രണ്ടു മണിക്കാണ് അഴീക്കൽ ബീച്ചിൽ എത്തിയത്. വേലിയേറ്റ സമയത്ത് കുളിക്കാനിറങ്ങിയ മൂന്നു പേരിൽ രണ്ടു പേർ ശക്തമായ തിരയിൽ പെടുകയായിരുന്നു. അതേസമയം, കൊല്ലം അഴീക്കൽ ബീച്ചിൽ അപകടങ്ങൾ പതിവാകുമ്പോഴും നടപടിയെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം.
Post Your Comments