Latest NewsKeralaIndia

കാറപകടം : സി പി എം കാസര്‍കോട് ജില്ലാ സെക്രട്ടറിക്ക് പരിക്ക്

ശനിയാഴ്ച രാവിലെ 11 മണിയോടെ കാലിക്കടവ് ആണൂര്‍ വളവിലാണ് അപകടം.

കാസര്‍കോട്: കാറുകള്‍ കൂട്ടിയിടിച്ച്‌ സി പി എം ജില്ലാ സെക്രട്ടറിയുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്.ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ജില്ലാ കമ്മിറ്റിയുടെ കാറില്‍ കരിവെള്ളൂരില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ കാലിക്കടവ് ആണൂര്‍ വളവിലാണ് അപകടം.

കാലിന് പരിക്കേറ്റ ബാലകൃഷ്ണനേയും വാരിയെല്ലിന് പരിക്കേറ്റ ഡ്രൈവര്‍ രാജന്‍ പാലായിയെ (58)യും പയ്യന്നൂര്‍ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറശിനിക്കടവില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് കാറില്‍ വരികയായിരുന്ന കുണ്ടുംകുഴി മലങ്കാട് സ്വദേശി കെ മോഹനന്‍ (42), ഭാര്യ സി ശോഭ (37) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. കഴുത്തിന് പരിക്കേറ്റ മോഹനനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button