ബെംഗളൂരു: യുവതിയെ ശല്യം ചെയ്ത ഒല ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ബംഗാള്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരിക്കാണ് ടാക്‌സി ഡ്രൈവറില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. ബംഗലൂരുവില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് യുവതി.യുവതിയുടെ പരാതിയില്‍ മുഹമ്മദ് അസറുദ്ദീന്‍ എന്ന ടാക്‌സി ഡ്രൈവറെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.
യുവതി രാവിലെ ഇജിപൂരിലെ തന്റെ വീട്ടില്‍ നിന്നും നഗ്വാരയിലേക്ക് പോകുവാനാണ് ടാക്‌സി വിളിച്ചത്. യുവതിയുടെ പിതാവ് ആയിരുന്ന ടാക്‌സി ബുക്ക് ചെയ്തത് . രാവിലെ 8.30 ന് ടാക്‌സി എത്തിയിരുന്നു. നേരത്തെ തന്നെ പണം ഇടപാട് ആയിട്ടാണ് ടാക്‌സി ഓട്ടം ബുക്ക് ചെയ്തത്.ടാക്‌സി ഡ്രൈവര്‍ യാത്രയ്ക്ക് ഇടയില്‍ തനിക്ക് പണമായി തന്നെ പ്രതിഫലം കിട്ടണം എന്ന് വാശിപിടിച്ചു.
ഓണ്‍ലൈനായി പണം അടച്ചു എന്ന് പറഞ്ഞെങ്കിലും തനിക്ക് 500 രൂപ വേണമെന്ന് ഡ്രൈവര്‍ വാശിപിടിച്ചു. ഇതോടെ യുവതി തന്റെ പിതാവിന് ഫോണ്‍ ചെയ്തു.എന്നാല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ ഡ്രൈവര്‍ പിതാവിനോടും കയര്‍ത്തു. നിങ്ങളുടെ മകളെ അറിയാത്ത ഇടത്ത് ഇറക്കിവിടും എന്ന് ഇയാള്‍ പറഞ്ഞു. നിങ്ങളുടെ മകളെ ഞാന്‍ വില്‍ക്കുമെന്നും പറഞ്ഞതായി യുവതി ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ യുവതി തന്റെ സ്ഥലത്ത് എത്തി ഇറങ്ങി. യുവതി കെജി ഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇത് പ്രകാരമാണ് മുഹമ്മദ് അസറുദ്ദീനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഐപിസി 506, 354 വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിട്ടുണ്ട്.എന്നാല്‍ ഇത് സംഭന്ധിച്ച് ഒലയുടം പ്രതികരണം ഇതുവരെ വന്നിട്ടില്ല.
Post Your Comments