മുംബൈ: ഈ വർഷത്തെ അര്‍ജ്ജുന പുരസ്‌കാരത്തിനായി നാല് ക്രിക്കറ്റ് താരങ്ങളെ ശുപാർശ ചെയ്തു ബിസിസിഐ. ഇന്ത്യന്‍ വനിതാ ടീം അംഗം പൂനം യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മഷ് ഷമി, ജസ്പ്രീത് ബൂമ്ര എന്നിവരെയാണ് ബിസിസിഐ ശുപാര്‍ശ ചെയ്തിരിക്കുന്നത്. കഴിഞ്ഞ നാല് വർഷം കായിക രംഗത്ത് സ്ഥിരത പുലർത്തണം, നേതൃപാഠവം, അച്ചടക്കം എന്നിവയാണ് അർജുന അവാർഡിനുള്ള പ്രധാന മാനദണ്ഡം.
രാജ്യം ഇതുവരെ 53 ക്രിക്കറ്റ് താരങ്ങളെയാണ് അർജുന അവാർഡ് നൽകി ആദരിച്ചിട്ടുള്ളത്.1961ൽ സലീം ദുരാനിയാണ് ആദ്യമായി അർജുന അവാർഡ് നേടിയ ക്രിക്കറ്റ് താരം. 2018ൽ സ്‌മൃതി മന്ദാനയാണ് ഏറ്റവും ഒടുവിൽ അർജുന അവാർഡ് നേടിയ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം.
Post Your Comments