കൊച്ചി: യാത്രക്കാരെ കല്ലട ബസില്‍ വെച്ച് മര്‍ദ്ദിച്ച സംഭവത്തോടെ ബംഗളൂരുവിലേയ്ക്ക് ട്രെയിന്‍ വേണമെന്ന കേരളത്തിന്റെ ആവശ്യം ശക്തമായിരുന്നു. കേരളം സമ്മര്‍ദം ശക്തമാക്കിയതോടെ ഞായറാഴ്ചകളില്‍ തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലെ കൃഷ്ണരാജപുരത്തേക്കു സ്പെഷല്‍ ട്രെയിന്‍ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.
ഞായറാഴ്ചകളില്‍ ബാംഗളൂരിലേക്ക് സ്‌പെഷ്യല്‍ ട്രെയിനായ കൊച്ചുവേളി-കൃഷ്ണരാജപുരം ട്രെയിന്‍ നാളെ മുതല്‍ ഓടിത്തുടങ്ങും. നാളെ രാവിലെ അഞ്ചിന് ട്രെയിന്‍ കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. 10.42ന് തൃശൂരിലെത്തും. 12ന് പാലക്കാടെത്തും. സ്‌പെഷല്‍ ട്രെയിനില്‍ സീറ്റുകള്‍ റിസര്‍വ് ചെയ്യാനുള്ള സൗകര്യം ഇന്ന് രാവിലെ എട്ട് മണി മുതല്‍ ആരംഭിച്ചു.
ഗതാഗത മന്ത്രി എകെ ശശിന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ റെയില്‍വേ ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സ്‌പെഷല്‍ ട്രെയിന്‍ ഓടിക്കാന്‍ തീരുമാനമായത്.8സ്ലീപ്പര്‍, 2 തേഡ് എസി, 2 ജനറല്‍ എന്നിങ്ങനെയാണു കൊച്ചുവേളി-കൃഷ്ണരാജപുരം ട്രെയിനിലുണ്ടാകുക.
Post Your Comments