KeralaLatest News

‘മുഖം വെളിവാക്കാത്ത ഫേസ്‌ബുക്ക് എക്കൗണ്ട് വഴി ലൈംഗികാവയവ ചിത്രങ്ങള്‍; കല്ലടയിലെ അറ്റൻഡറും വെടിപ്പല്ല’ : അനുഭവങ്ങൾ പങ്കുവെച്ച് യുവതി

കല്ലടയിലെ അറ്റന്‍ഡര്‍ ആണെന്ന് പരിചയപ്പെടുത്തിയ വ്യക്തി അശ്ലീല സന്ദേശം അയച്ചെന്നും അപര്‍ണ

യുവാക്കളെ കല്ലട ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തിന് പിന്നാലെ നിരവധി പേരാണ് കല്ലട ട്രാവല്‍സിലെ ജീവനക്കാര്‍ക്കെതിരെ രംഗത്തെത്തുന്നത്. ഇതില്‍ അധികവും സ്ത്രീകളാണ് കല്ലട ജീവനക്കാര്‍ക്കെതിരെ പരാതിയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് മറ്റൊരു യുവതിയാണ്. തന്നെ ലക്ഷ്യസ്ഥാനത്തിറക്കാതെ പെരുവഴിയില്‍ ഇറക്കിവിട്ട സംഭവം വരെ കുറിപ്പിലൂടെ തുറന്നുപറയുകയാണ് അപര്‍ണ എന്ന യുവതി. കല്ലടയിലെ അറ്റന്‍ഡര്‍ ആണെന്ന് പരിചയപ്പെടുത്തിയ വ്യക്തി അശ്ലീല സന്ദേശം അയച്ചെന്നും അപര്‍ണ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: ##Boycott_kallada_travells??

ഒരുപാട് മുമ്പൊന്നും അല്ല. ചെന്നൈയില്‌ നിന്നും പോണ്ടിച്ചേരിയിൽ നിന്നും ഉള്ള കല്ലട ബസ്‌ലെ സ്ഥിരം യാത്രക്കാരി ആയിരുന്നു ഞാനും.

സീൻ ഒന്ന്:
ആദ്യമായ് കല്ലട ബസ്‌ൽ പോയപ്പോ ഉള്ള അനുഭവം. പ്രായം 18. ഇതുവരെ കോഴിക്കോട് ടൗൺ വരെ ഒറ്റക് പോയിട്ടില്ലാത്ത ഞാൻ ആദ്യമായി ഒറ്റക്ക് പോണ്ടിച്ചേരി പോവുന്നു. 2014. കോഴിക്കോട് നിന്നും പി ആർ ടി സി അല്ലാതെ പോണ്ടിയിലേക്ക്‌ വേറെ ബസ്സുകൾ ഇല്ലാത്ത സമയം. 2 മണിക്കൂർ വൈകി വന്ന കല്ലട ബസിൽ അച്ഛനും അമ്മയും ചേർന്ന് കയറ്റിവിടുന്നു! ഡ്രൈവർ നോടും അറ്റൻഡർ നോടും പലതവണ ഒറ്റക്കാണ് എന്നും ആദ്യമായിട്ടാണ് എന്നും പറഞ്ഞാണ്! എന്നെക്കാളും ടെൻഷൻ അവരുടെ മുഖത്ത് കാണാം!! ആളുകൾ കുറഞ്ഞ ബസ് പറഞ്ഞു ഉറപ്പിച്ചപോലെ പാലക്കാട്ടിലെ ഒരു ഹോട്ടലിന് മുന്നിൽ ബ്രേക്‌ഡൗൺ ആവുന്നു!

പകരം വന്ന കല്ലട ബസിൽ മുഷിഞ്ഞ സീറ്റുകളിൽ ഇരുന്ന് 6-7 യാത്രക്കാർ യാത്രചെയ്യുന്നു! ശാന്തം! സമയം പുലർച്ചെ 4 മണി! അറ്റൻഡർ എന്നെ വിളിച്ചുണർത്തി! ചെന്നൈ ക്‌ പോവുന്ന ബസ് ആണ് ദിൻഡിവനം എന്ന സ്ഥലം എത്തിയിരിക്കുന്നു! ഇവിടെ ഇറങ്ങിയാൽ പോണ്ടിച്ചേരി ക്ക്‌ ബസ് കിട്ടുമത്രെ! പറ്റില്ല എന്ന് പറഞ്ഞ എന്നെ ബലമായി ദിൻഡിവനതിൽ ഇറക്കി വിടുന്നു!! തമിഴ് പോലും സംസാരിക്കാൻ അറിയാത്ത ഞാൻ ഇരുട്ടിൽ വലിയ ബാഗ് പാക്കും ട്രോളിയും പിടിച്ച് വലിയ വായിൽ കരയുന്നു!

സീൻ 2:
2014, ഏതാണ്ട് 6 മാസത്തിന് ശേഷം! കല്ലട അല്ലാതെ വേറെ ഒരു മാർഗവും ഇല്ലാതെ ഞാൻ വീണ്ടും കല്ലടയിൽ!! ഇത്തവണ ഉറങ്ങാതെ ഞാൻ കാത്തിരുന്നു! ബസ് പോണ്ടിച്ചേരി എത്തി! റെഡ് ബസ് ഇൽ ബുക്ക് ചെയ്ത പ്രകാരം പോണ്ടിച്ചേരി യൂനിേഴ്സിറ്റിയിൽ ആണ് എനിക്ക് ഇറങ്ങേണ്ടത്. പിലാചവദി എത്തിയപ്പോഴേ ഞാൻ ബാഗും എടുത്ത് ഡ്രൈവർ ന്റെ അടുത്തെത്തി! ഇറങ്ങണം എന്നറിയിച്ചു! അവിടെ ബസ് നിർത്താൻ പറ്റില്ലത്രെ! ബസ് നിർത്താതെ ഏതാണ്ട് 10-12 കിലോമറ്ററിലധികം സഞ്ചരിച്ചപ്പോൾ ഞാൻ റെഡ് ബസ് ലെ screenshot കാണിച്ചു ഉറക്കെ കരയാൻ തുടങ്ങി! അന്നും എന്നെ അവർ യൂണിവേഴ്സിറ്റിയിൽ നിന്നും ഏതാണ്ട് 20 km അകലെ ഇറക്കിവിട്ടു! സമയം പുലർച്ചെ 4.30! വീണ്ടും വലിയ വായിൽ ഇരുട്ടിൽ ഒറ്റക്ക് ബാഗും തൂക്കി കരയുന്ന ഞാൻ!

സീൻ 3:
ഇനി കല്ലട ഇല്ല എന്നുറപ്പിച്ചു ഞാൻ ട്രെയിൻ ശീലമാക്കി! പെട്ടന്നുള്ള ബന്ധുവിന്റെ മരണം എന്നെ വീണ്ടും കല്ലട യെ ആശ്രയിപ്പിച്ചു! പോണ്ടിച്ചേരിയിൽ രാത്രി 8.30 എത്തിയ എന്നെ വില്ലുപുരം എന്ന സ്ഥലത്തെ ഒരു കുട്ടി കടക്ക്‌ മുന്നിൽ കല്ലട ഏർപ്പാട് ചെയ്ത വാൻ ഇറക്കി വിട്ടു. 30 മിനിട്ടുകൾക്ക് ശേഷം കുട്ടി കടയുടെ (കല്ലട ഓഫീസ് ആണ് എന്ന് അവർ പറയുന്നു) ഉടമസ്ഥൻ കട പൂട്ടി പോവുന്നു! കാരണം ചോദിച്ചപ്പോൾ 5 മിനുട്ടിൽ ബസ് എത്തുമത്രേ!! ശേഷം കാത്തിരിപ്പിന്റെതാണ്!! പുലർച്ചെ 2.30 ന് കല്ലട ബസ് വരുന്നു! മഞ്ഞത്ത് തണുപ്പത്ത് പട്ടികളുടെ കൂടെ തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ സ്ത്രീ പീഢനങ്ങൾ നടക്കുന്ന വില്ലുപുരത്ത്!!

സീൻ 4:
ശേഷം ചെന്നൈയിൽ ആണ്! വിയർപ്പ് മണക്കുന്ന കല്ലട സ്ലീപ്പർ ബസ്!! കുലുങ്ങി കുലുങ്ങി യാത്ര! ആദ്യം പോണ്ടിച്ചേരിയിൽ നിന്നും ബസ് മാറ്റുന്നു! പിന്നെ പാലക്കാട് നിന്നും ബസ് മാറുന്നു! ശേഷം പേരറിയാത്ത ഏതോ നാട്ടിൽ നിന്നും ബസ് മാറുന്നു! ആഹാ സുഖ സുന്ദരമായ യാത്ര!

സീൻ 5:
എൻ്റെ അവസാന കല്ലട യാത്ര! ചെന്നൈയിൽ നിന്നും നാട്ടിൽ എത്തിയ ശേഷം എൻ്റെ ഫോണിലേക്ക് തുടരെ തുടരെ കോളുകൾ വരുന്നു! കല്ലടയിലെ അറ്റൻറർ ആണെന്ന് പരിചയപ്പെടുത്തിയ ആളെ സമർഥമായി ബ്ലോക്ക് ചെയ്യുന്നു! ഹായ് ആളതാ വീണ്ടും ഫെയിസ് ബുക്കുവഴി! മുഖം വെളിവാക്കത്ത എക്കൗണ്ട് വഴി ലൈംഗികാവയവ ചിത്രങ്ങൾ!!

കഥ തീർന്നില്ല:
വാൽക്കഷണം:
റൂം മേറ്റ് ബുക്കുചെയ്ത കല്ലട ബസ് എപ്പോൾ സ്ഥലത്തെത്തും എന്ന് കൊടുത്ത സമയത്തിനും 20 മിനുട്ടുകൾക്ക് ശേഷം അന്വേഷിച്ചപ്പോൾ ഡ്രൈവറുടെ മറുപടി എത്തുമ്പോൾ എത്തും പിന്നെ കുറേ തമിഴ് തെറികളും ആയിരുന്നു!

ഇൗ പറഞ്ഞതിൽ ഒന്നും തന്നെ കൂട്ടിച്ചേർത്തതോ സാങ്കൽപികമോ കള്ളങ്ങളോ മറ്റൊരാൾക്ക് സംഭവിച്ചതോ അല്ല! എനിക്കു പ്രിയപ്പെട്ടവരോട് ഞാൻ വർഷങ്ങളായ് പറയാറുള്ളതാണ്! അനുഭവങ്ങളാണ്!

ബസ് യാത്ര നടത്തുമ്പോൾ ഞാൻ ഭക്ഷണം കഴിക്കാറോ മൂത്രമൊഴിക്കാറോ ഇല്ലാത്തത് കല്ലട തന്ന പുതിയൊരു ശീലമാണ്! ആ വക പ്രശ്നങ്ങൾ എഴുതിയാൽ അതിനീ പോസ്റ്റ് പോര എന്നു വരും!

സ്നേഹം!

shortlink

Related Articles

Post Your Comments

Related Articles


Back to top button