
ജലോര്‍ : രാഹുല്‍ ഗാന്ധിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ .എല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം നല്‍കി രാജ്യം മുഴുവന്‍ സഞ്ചരിക്കുകയാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബം കഴിഞ്ഞ അഞ്ചു തലമുറകളായി മുദ്രാവാക്യങ്ങളല്ലാതെ പാവങ്ങള്‍ക്കായി ഒന്നും നല്‍കിയിട്ടില്ല .രാജ്യത്ത് ഇന്നോളം 259 തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്തു . ഇവിടെയെല്ലാം പ്രതിഫലിച്ചത് ,മോദി എന്ന വികാരം മാത്രമാണ്.
അതിനു കാരണം അദ്ദേഹം തന്റെ പ്രവര്‍ത്തികളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയതാണെന്നും അമിത് ഷാ പറഞ്ഞു.മോദി ഭരണത്തിന്റെ സുരക്ഷിതത്വത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു ജനതയുണ്ട് ഇവിടെ അവർ ഈ തെരഞ്ഞെടുപ്പിലും നരേന്ദ്രമോദിയെ തെരഞ്ഞെടുക്കുമെന്ന് ഉറപ്പാണ് .കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ രാജ്യം കൈവരിച്ച പുരോഗതി ആർക്കും വിസ്മരിക്കാവുന്നതല്ലെന്നു രാജ്‌നാഥ് സിങ്ങും അഭിപ്രായപ്പെട്ടു.
Post Your Comments