കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട് ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സപ്രസ് 14 -ാം വര്‍ഷത്തിലേക്ക്. 2005 ഏപ്രില്‍ 29 ന് പറന്ന് തുടങ്ങിയ എയര്‍ ഇന്ത്യ എക്‌സപ്രസ് കഴിഞ്ഞ നാല് വര്‍ഷമായി നല്ല ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
എയര്‍ ഇന്ത്യ എക്‌സപ്രസ് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത് കരളത്തില്‍ നിന്നാണ്. എയര്‍ ഇന്ത്യ എക്‌സപ്രസ് 2005 ല്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്ന് ഒരേസമയം ദുബായിയിലേക്ക് പറന്നാണ് സജീവമായത്.
ഡോളറിന്റെ മൂല്യവര്‍ധനയും, ഇന്ധന വിലയിലുണ്ടായ കുതിപ്പും ഇന്ത്യയിലെ മിക്ക വിമാനക്കമ്പനികളുടെയും ബാലസ്ഷീറ്റില്‍ ബാധ്യത വര്‍ധിച്ചപ്പോഴും എയര്‍ ഇന്ത്യ കൂളായി 250 കോടിയിലധികം രൂപയുടെ അറ്റാദായം നേടിയെടുത്തു.
2017 -18 ല്‍ 262 കോടി രൂപയായിരുന്നു അറ്റാദായം. കഴിഞ്ഞ നാല് വര്‍ഷമായി എയര്‍ ഇന്ത്യ എക്‌സപ്രസ് ലാഭത്തിലാണ്. 2021 ഓടെ വിമാനങ്ങളുടെ എണ്ണം 36 ആക്കി ഉയര്‍ത്താനാണ് എയര്‍ ഇന്ത്യ എക്‌സപ്രസിന്റെ ആലോചന. നിലവില്‍ 25 വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സപ്രസിനുളളത്. ഓരോ വിമാനത്തിലും 189 സീറ്റുകളാണുളളത്.
Post Your Comments