Latest NewsKerala

രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ; നാല് പേര്‍ പിടിയില്‍

തൃശൂർ : കഞ്ചാവ് കച്ചവടം പോലീസിന് ഒറ്റിക്കൊടുത്തതിനു 2 യുവാക്കളെ വാഹനം ഇടിപ്പിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേര്‍ പിടിയിലായി.ഗുണ്ടാ സംഘത്തിലെ വരടിയം സ്വദേശികളായ മാളിയേക്കല്‍ ഡയമണ്ട് സിജോ, സഹോദരന്‍ മിജോ, കൂട്ടാളികളായ ജിനോ, അഖില്‍ എന്നിവരാണു പോലീസ് കസ്റ്റഡിയിലായത്.

പ്രതികൾ പീച്ചി വനമേഖലയിലുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് അന്വേഷണം നടത്തി. വനം വകുപ്പിന്റെ സഹായത്തോടെ തിരച്ചിൽ നടത്തിയപ്പോൾ പ്രതികൾ കടന്നുകളഞ്ഞു.പിന്നീട് ഗുരുവായൂരിലെത്തി ഇവർ കീഴടങ്ങുകയായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മുണ്ടൂര്‍ പാറപ്പുറത്തായിരുന്നു മുണ്ടൂര്‍ വരടിയം കൂരിയാല്‍പാലം പറവട്ടാനി ശ്യാം (24), മുണ്ടത്തിക്കോട് ചൊവ്വല്ലൂര്‍ ക്രിസ്റ്റോ (25) എന്നിവര്‍ കൊല്ലപ്പെട്ടത്. പരുക്കേറ്റ വരടിയം തടത്തില്‍ പ്രസാദ് (ശംഭു 24), വേലൂര്‍ സ്വദേശി രാജേഷ് (24) എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ രാജേഷിനെ ശസ്ത്രക്രിയയ്ക്കു ശേഷം ന്യൂറോ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. അപകടനില തരണം ചെയ്തിട്ടില്ല. ശ്യാമിന്റെയും ക്രിസ്റ്റോയുടേയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button