Latest NewsIndia

പിഎം മോദി റിലീസ് അനുമതി നിഷേധിച്ചു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറഞ്ഞ പിഎം നരേന്ദ്ര മോദി സിനിമ ഉടൻ പുറത്തിറങ്ങില്ല. സിനിമയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചു. കമ്മീഷന്റെ തീരുമാനം സുപ്രീംകോടതി ശരിവെക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെ സിനിമ പുറത്തിറക്കാൻ പാടില്ലെന്ന് കമ്മീഷൻ അറിയിച്ചു. കമ്മീഷന്റെ തീരുമാനത്തിൽ ഇടപെടാൻ കഴിയില്ലെന്ന് കേസ് പരിശോധിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button