പാചകത്തിനായി സൂര്യകാന്തി എണ്ണ ഉപയോഗിച്ച് തുടങ്ങിയെങ്കിലും വെളിച്ചെണ്ണ വിട്ടൊരു കളിയില്ല മലയാളികള്‍ക്ക്. എന്നാല്‍ കടുകെണ്ണയുടെ രുചി വടക്കേ ഇന്ത്യയില്‍ ജീവിക്കുന്ന മലയാളിക്ക് പരിചിതമാകും. നമുക്ക് വെളിച്ചെണ്ണ പോലെ പ്രിയപ്പെട്ടതാണ് വടക്കേ ഇന്ത്യക്കാര്‍ക്ക് കടുകെണ്ണയും.വെളിച്ചെണ്ണയുടെ രുചി നമ്മെ വളരെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ ജീവിതശൈലീ രോഗങ്ങള്‍ പിടിമുറുക്കാന്‍ തുടങ്ങിയതോടെ ഒലിവു ഓയില്‍, റൈസ് ബ്രാന്‍ ഓയില്‍ തുടങ്ങിയവ പരീക്ഷിക്കാനും തുടങ്ങി. എന്നാല്‍ അപ്പോഴും കടുകെണ്ണയെ ഒന്നു മാറ്റി നിര്‍ത്തി. അതിന്റെ മണവും രുചിയും ഇഷ്ടമില്ലാത്തതാണ് പ്രധാന കാരണം.
എന്നാല്‍ വളരെയധികം ഗുണങ്ങള്‍ ഒന്നാണ് കടുകെണ്ണ. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമാണ് കടുകെണ്ണ.കടുകെണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദ്രോഗം തടയും. മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റും കടുകെണ്ണയിലുണ്ട്. ഇവ രണ്ടും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും സഹായിക്കുന്നു. കൊളസ്‌ട്രോളിനെ നിയന്ത്രണത്തിലാക്കുക വഴി ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു.
കൂടാതെ ജലദോഷം, ചുമ , കഫക്കെട്ട് എന്നിവയെ ചെറുക്കാനും ഉത്തമമാണ്. വരണ്ട ചര്‍മ്മത്തിനുള്ള ഒരു ഉത്തമപ്രതിവിധിയാണ് കടുകെണ്ണ. കടുകെണ്ണ പുരട്ടുന്നത് ചര്‍മത്തിന് ഈര്‍പ്പം നല്‍കും. കടുകെണ്ണ കൊണ്ട് മുഖം മസാജ് ചെയ്യുന്നത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് മുഖത്തിന് സൗന്ദര്യം നല്‍കുമെന്നു മാത്രമല്ല, മുഖത്തെ കുരുവും കറുത്ത പാടുകളുമെല്ലാം മാറാന്‍ ഇത് സഹായിക്കുകയും ചെയ്യും. സണ്‍ടാന്‍ അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ് കടുകെണ്ണ.
സൂര്യനിലെ അള്‍ട്രാ വയലറ്റ് രശ്മികളെ ചെറുക്കാനുള്ള കഴിവ് ഇതിനുണ്ട്. ചര്‍മ്മത്തിന് മാത്രമല്ല, മുടിയ്ക്കും കടുകെണ്ണ നല്ലതാണ്. ഇത് തലയോടില്‍ പുരട്ടി മസാജ് ചെയ്യുന്നത് താരനടക്കമുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ദഹനപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് കടുകെണ്ണ. കടുകെണ്ണയില്‍ പാചകം ചെയ്യുന്നത് വയറിനു നല്ലതാണ്. തണുപ്പുകാലത്ത് ശരീരത്തിന് ചൂടു നല്‍കേണ്ടത് ആരോഗ്യത്തിനും അത്യാവശ്യമാണ്. ഇതിനുള്ളൊരു വഴിയാണ് കടുകെണ്ണ. ഇത് ശരീരത്തിന് ചൂടു നല്‍കാന്‍ നല്ലതാണ്. താരതമ്യേന പൂരിത കൊഴുപ്പിന്റെ അംശം കുറവുള്ള ഒന്നാണ് കടുകെണ്ണ.
കാശ്മീര്‍, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ പാചകത്തിന് കടുകെണ്ണയാണ് ഉപയോഗിക്കുന്നത്. സസ്യ സസ്യേതര ഭക്ഷണങ്ങള്‍ പാകം ചെയ്യാനും അച്ചാറിലും കടുകെണ്ണ ഉപയോഗിക്കുന്നു. നാരങ്ങയ്ക്കും തേനിനും ഒപ്പം സാലഡ് ഡ്രസിങ്ങിനും കടുകെണ്ണ ഉപയോഗിക്കുന്നു. തണുപ്പുകാലത്ത് കടുകെണ്ണയുടെ ഉപയോഗം ഏറെ ഗുണം ചെയ്യും.
Post Your Comments