Latest NewsNewsFood & CookeryLife StyleHealth & Fitness

കടുകെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടോ നിങ്ങൾ?: ഇല്ലെങ്കിൽ ഇന്ന് മുതൽ ഉൾപ്പെടുത്തണം: ഗുണങ്ങൾ നിരവധി

കടുകെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗം തടയാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. മോണോ അൺസാച്ചുറേറ്റഡ് ഫാറ്റും പോളി അൺസാച്ചുറേറ്റഡ് ഫാറ്റും കടുകെണ്ണയിലുണ്ട്. ഇവ രണ്ടും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും സഹായിക്കുന്നു.

കൊളസ്ട്രോളിനെ നിയന്ത്രണത്തിലാക്കുക വഴി ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് സഹായിക്കുന്നു.ഒമേഗ -3 ഫാറ്റി ആസിഡുകളും ആൽഫ-ലിനോലെനിക് ആസിഡും അടങ്ങിയിട്ടുള്ളതിനാൽ ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കാൻ സഹായിക്കുമെന്നും വിദ​ഗ്ധർ പറയുന്നു.

Read Also  :  ‘വിവാദങ്ങളോട് കടക്ക് പുറത്ത്’: ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള നീക്കവുമായി പിണറായി സർക്കാർ

ബാക്ടീരിയ, ഫംഗസ്, വൈറസ് ഇവയെ പ്രതിരോധിക്കുന്നതിനാൽ ദഹന വ്യവസ്ഥയെ അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നു. നല്ല കൊഴുപ്പുകളായ മോണോ അൺസാച്ചുറേറ്റഡ് ഫാറ്റ് കടുകെണ്ണയിൽ 60 ശതമാനം അടങ്ങിയിട്ടുണ്ട്. അതുപോലെ പോളി അൺസാച്ചുറേറ്റഡ് ഫാറ്റും. കടുകെണ്ണയിൽ അടങ്ങിയ ലിനോലെനിക് ആസിഡ് അർബുദത്തെ പ്രതിരോധിക്കുന്നു. കടുകെണ്ണ ദേഹത്ത് പുരട്ടി തടവുന്നത് രക്തചംക്രമണം വർധിപ്പിക്കുന്നു. ഇത് തലമുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഗുണകരമാണെന്ന് വിദ​ഗ്ധർ വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button