ദുബായ് : പ്രവാസി മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി. ദുബായിൽ ആരോഗ്യ അതോറിറ്റിയിൽ സ്റ്റെറിലൈസേഷൻ ടെക്നീഷ്യനായിരുന്ന കക്കോടി പൂരംകോട്ട് വീട്ടിൽ സതീഷ് മനുവിനെയാണ് (39) കറാമയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. കരൾരോഗ ബാധിതനായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മനുഫ – ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രിയങ്ക. സഹോദരങ്ങള്‍: സാജന് (ദുബൈ), സജി.
Post Your Comments