കൊച്ചി: എന്തിനാണ് മതം മാറിയത്? ആരാണ് മതം മാറ്റിയത്. ആരാണ് മതം മാറ്റിയത്? പ്രണയിച്ചാല്‍ മതം മാറ്റണമെന്നുണ്ടോ? മതം മാറിയാല്‍ ലഭിക്കുന്ന നേട്ടമെന്ത് തുടങ്ങി നിരവധി ചോദ്യങ്ങളിലൂടെ കടന്നുപോകുന്ന കുഞ്ഞിരാമന്റെ കുപ്പായം മെയ് 3 ന് തിയറ്റേറിലെത്തും.
ആരാം എന്റര്‍ടൈം മെന്റും സെഞ്ച്വറി വിഷ്വല്‍ മീഡിയയും ചേര്‍ന്നൊരുക്കി സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന കുഞ്ഞിരാമന്റെ കുപ്പായം ആറ് ക്ലൈമാക്‌സുമായാണ് തിയറ്റേറിലേക്കെത്തുന്നത്. വേറിട്ട കഥയാണ് കുഞ്ഞിരാമന്റെ കുപ്പായത്തിന്റെ പ്രത്യേകത എന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. തലൈവാസല്‍ വിജയ്, മേജര്‍ രവി, ശ്രീരാമന്‍, സജിതാ മഠത്തില്‍ , ലിന്റാ കുമാര്‍, ഗിരിധര്‍, അശോക് മഹീന്ദ്ര എന്നിവരാണ് പ്രധാന വേഷമിടുന്നത്. പി കെ ഗോപിയുടെ വരികള്‍ക്ക് സിറാജ് സംഗീതം ചെയ്യുന്നു. ഗാനം ആലപിച്ചത് സിതാരാ കൃഷ്ണകുമാര്‍, മഖ്ബൂല്‍ മന്‍സൂര്‍ എന്നിവരാണ്. സിനിമ മെയ് 3 ന് തിയറ്റേറിലെത്തും.
Post Your Comments