NattuvarthaLatest NewsKerala

കാൽനട യാത്രക്കാരനെ കെഎസ്ആർടിസി ബസ് ഇടിച്ച് തെറിപ്പിച്ചു : മദ്യലഹരിയിലായിരുന്ന ഡ്രൈവറെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

മലപ്പുറം: കാൽനട യാത്രക്കാരനെ കെഎസ്ആർടിസി ബസ് ഇടിച്ച് തെറിപ്പിച്ചു. പെരിന്തൽമണ്ണയിലാണ് സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന ഡ്രൈവറെ യാത്രക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ചിറ്റൂർ – കൽപ്പറ്റ റൂട്ടിൽ സർവ്വീസ് നടത്തിവന്ന ബസിലെ ഡ്രൈവർ എം. സന്തോഷ്കുമാറാണ് പിടിയിലായത്. ഇയാളുടെ ബാഗിൽ നിന്നും മദ്യക്കുപ്പിയും കണ്ടെടുത്തു. കാൽനടക്കാരനെ ബസ് ഇടിച്ചുതെറിപ്പിച്ചതിന് പിന്നാലെ യാത്രക്കാർ നടത്തിയ പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button