ബത്തേരി•ബത്തേരിയില്‍ കല്ലട ബസ് നാട്ടുകാര്‍ തടഞ്ഞു. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസാണ് തടഞ്ഞത്. ബത്തേരി സ്വദേശി സച്ചിനെ കല്ലട ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ബസ് തടഞ്ഞത്. പോലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ബസ് യാത്ര തുടര്‍ന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് വയനാട് ആര്‍ടിഒ സ്ഥലത്തെത്തി പരിശോധന നടത്തി.
യാത്രക്കാരെ ആക്രമിക്കുന്ന കല്ലട ബസ് ജീവനക്കാരുടെ നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പ്രവര്‍ത്തകരും കോഴിക്കോട് പാളയത്ത് വെച്ച് കല്ലട ബസ് തടഞ്ഞിരുന്നു.
Post Your Comments