കാര്‍വാര്‍: ഇന്ത്യയുടെ ഏക വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയിലുണ്ടായ തീപിടിത്തത്തിൽ നാവിക ഉദ്യോഗസ്ഥന് മരിച്ചു. ലഫ്. കമാന്‍ഡര്‍ ഡി.എസ്. ചൗഹാനാണ് മരിച്ചത്. ഇന്ന് രാവിലെ കര്‍ണാടകയിൽ കാർവാറിലെ തുറമുഖത്തേക്കു കപ്പല്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നു വാര്‍ത്താക്കുറപ്പിലൂടെ നാവികസേന അറിയിച്ചു.
Indian Navy: One officer dead during fire fighting ops onboard aircraft carrier INS Vikramaditya in Karwar, Karnataka. Navy has ordered a Board of Inquiry to probe the incident. Fire was controlled by its crew preventing any serious damage to the warship’s combat capability. pic.twitter.com/gkO0XfglXm
— ANI (@ANI) April 26, 2019
കപ്പലില്‍ തീ പടര്‍ന്നു പിടിക്കുന്നത് അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പുക ശ്വസിച്ച ഡി.എസ്. ചൗഹാന് ബോധരഹിതനാവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുദ്ധക്കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിക്കുന്നതിന് മുമ്പ് തീ അണച്ചുവെന്നും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും നേവി അധികൃതര്‍ പറഞ്ഞു.
Post Your Comments