കൊച്ചി: കൊച്ചി കണ്ണമാലിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. കണ്ണമാലി സ്വദേശിയ ഷേര്‍ലി (44) ആമ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് സേവിയര്‍ (67) നെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള കലഹം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഷേര്‍ലിയുടെ കഴുത്തില്‍ തോര്‍ത്തു മുറുക്കിയാണ് കൊലപാതകം നടത്തിയത്. സേവിയര്‍ തന്നെയാണ് കൊലപാതക വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Post Your Comments