Devotional

വീട്ടില്‍ ഐശ്വര്യം വരാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്്ക്കുക

ഉടഞ്ഞ കണ്ണാടി ഒരിക്കലും വീട്ടില്‍ വയ്ക്കരുത്. പൊട്ടിയ പാത്രങ്ങള്‍, പൂച്ചട്ടികള്‍ എന്നിവ ഒഴിവാക്കണം. കേടായ ഫര്‍ണിച്ചറുകള്‍ നന്നാക്കാന്‍ പറ്റുന്നത് നന്നാക്കി ഉപയോഗിക്കണം അല്ലാതെ പാടില്ല. തൊട്ടാല്‍ തടയുന്നതൊന്നും വീട്ടില്‍ വച്ചാരാധിക്കരുത് എന്ന് ശ്രീനാരായണ ഗുരുവും പറഞ്ഞിട്ടുള്ളത് ഓര്‍ക്കുക. വിഗ്രഹങ്ങള്‍ വെറുതെ വാങ്ങി ഷോ പീസായി വയ്ക്കരുത്. ഉടഞ്ഞ പ്രതിമകള്‍ ഒരിക്കലും വീട്ടില്‍ വയ്ക്കാന്‍ പാടില്ല.

താജ്മഹലിന്റെ ചിത്രം അഥവാ രൂപം വീട്ടില്‍ വയ്ക്കരുത്. പ്രേമത്തിന്റെ സ്മാരകം എന്നതിനൊപ്പം അത് മുംതാസിന്റെ ശവകുടീരം കൂടിയാണെന്ന് ഓര്‍ക്കുക. യുദ്ധത്തിന്റെ ചിത്രങ്ങള്‍, മുങ്ങുന്ന കപ്പലിന്റെ പടം ഒക്കെ വീട്ടില്‍ പാടില്ലാത്തതാണ്. മൃഗങ്ങളുടെ ചിത്രങ്ങള്‍ പ്രത്യേകിച്ച് ഹിംസ്രമൃഗങ്ങളുടേത് ഒരിക്കലും ബെഡ്‌റൂമിലും മറ്റും വയ്ക്കുന്നത് കുടുംബജീവിതത്തിന് ദോഷമായി വരും. കരയുന്ന കുഞ്ഞിന്റെ ചിത്രം, ഒറ്റ കിളിയുടെ ചിത്രം എന്നിവയും നന്നല്ല.

കള്ളിമുള്‍ചെടികളും മുള്ളുള്ള മറ്റ് ചെടികളും വീട്ടില്‍ വയ്ക്കരുത്. റോസ് വയ്ക്കാം, റോസിന് ദോഷമില്ല.

വീട്ടിനകത്ത് കൃത്രിമ ചെടികളും പൂക്കളും വയ്ക്കുന്നത് നല്ലതല്ല എന്ന് ഫെങ്ഷുയിയിലും പറയുന്നു.

നടരാജവിഗ്രഹം വീട്ടില്‍ വയ്ക്കാന്‍ പാടില്ല.

പ്രവര്‍ത്തിക്കാത്തതും ഉടഞ്ഞതുമായ ക്ലോക്കുകള്‍, കേടായ ഗൃഹോപകരണങ്ങള്‍ എന്നിവ ഒക്കെ വീട്ടില്‍ ഐശ്വര്യത്തെ തടയുന്നതാണ്. പ്രവര്‍ത്തിക്കാത്ത മോട്ടര്‍, മിക്‌സി എന്നിവയുടെ കാര്യത്തില്‍ സംശയം വേണ്ട.

കട്ടിലിനടിയില്‍ ഒന്നും വയ്ക്കരുത്. ചെരുപ്പു പോലും പാടില്ല. അതൊക്കെ വയ്ക്കാന്‍ മറ്റൊരിടം കണ്ടെത്തണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button