Latest NewsKerala

ഒന്നു ഉറങ്ങി എഴുന്നേറ്റപ്പോള്‍ തിരയ്ക്കുള്ളില്‍; സാഹസികമായി രക്ഷപ്പെട്ട് മത്സ്യതൊഴിലാളി

കടുത്ത ചൂടായതിനാല്‍ തീരദേശവാസികള്‍ മിക്കവരും രാത്രി വൈകിയും കുടുംബാംഗങ്ങള്‍ക്കൊപ്പം തീരത്താണു വിശ്രമിക്കുന്നത്.

ഇരവിപുരം: തിരയിലകപ്പെട്ട മത്സ്യത്തൊഴിലാളി തലനാരിഴക്ക് രക്ഷപ്പെട്ടു. കാക്കത്തോപ്പു നിവാസി ബെഞ്ചമിനാണ് തിരയിലകപ്പെട്ടത്. കടപ്പുറത്തു രാത്രി വിശ്രമിക്കാന്‍ കിടന്ന ബെഞ്ചമിന്‍ കടല്‍ കയറിയതിനെ തുടര്‍ന്നാണ് തിരയിലകപ്പെട്ടത്. ഉറങ്ങിക്കിടന്ന താന്‍ കണ്ണുതുറന്നപ്പോള്‍ കണ്ടതു തന്നെ കടല്‍ എടുത്തതാണെന്നും വളരെ സാഹസികമായി നീന്ത്ിയാണ് പിന്നീട് കരയിലെത്തിയതെന്ന് ബെഞ്ചമിന്‍ പറഞ്ഞു.

കടുത്ത ചൂടായതിനാല്‍ തീരദേശവാസികള്‍ മിക്കവരും രാത്രി വൈകിയും കുടുംബാംഗങ്ങള്‍ക്കൊപ്പം തീരത്താണു വിശ്രമിക്കുന്നത്. ബുധന്‍ രാത്രിയില്‍ പതിവുപോലെ കടല്‍ക്കരയില്‍ എത്തിയതായിരുന്നു ബഞ്ചമിനും കുടുംബവും. രാത്രി ഒരു മണിയോടെ തിരിച്ചു പോകാന്‍ വീട്ടുകാര്‍ വിളിച്ചെങ്കിലും ബഞ്ചമിന്‍ തീരത്തു തന്നെ കിടക്കുകയായിരുന്നു.

വെള്ളം ശരീരത്തു തട്ടിയതോടെ ഞെട്ടിയുണര്‍ന്നപ്പോള്‍ കരയില്‍ നിന്നും 30 മീറ്ററോളം അകലെയായി തിര കൊണ്ടു പോയെന്ന് മനസ്സിലായത്. മുങ്ങി താഴാന്‍ തുടങ്ങിയതോടെ ബെഞ്ചമിന്‍ മണലില്‍ കൈകള്‍ കുത്തിയിറക്കി അല്‍പ നേരംകുത്തിയിരുന്നു. തിര ഉള്‍വലിഞ്ഞപ്പോള്‍ ബെഞ്ചമിന്‍ കരയിലേക്ക് ഒാടിക്കയറി. അതേസമയം പുലിമുട്ടിനും അപ്പുറത്തേക്കാണ് ഒഴുകിയതെങ്കില്‍ രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ലെന്ന് ബെഞ്ചമിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button