തിരുവനന്തപുരം: കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രശംസ. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉയര്‍ന്നുവന്ന പരാതികളില്‍ ഉടനടി നടപടിയെടുക്കാന്‍ മീണയ്ക്കായെന്നാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.
കേരളത്തില്‍ പെരുമാറ്റ ചട്ടലംഘനം നടത്തിയത് സംബന്ധിച്ച് ലഭിച്ച പരാതികളില്‍ 92 ശതമാനവും ടിക്കാറാം മീണ പരിഹരിച്ചിരുന്നു. ദേശീയ ശരാശരിയേക്കാള്‍ ഏറെ മുന്നിലാണ് ഇതെന്നും കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. പെരുമാറ്റ ചട്ട ലംഘനത്തില്‍ രാജ്യത്ത് ലഭിച്ച മൊത്തം പരാതികളില്‍ പകുതിയും വന്നത് കേരളത്തില്‍ നിന്നായിരുന്നു.
രാജ്യത്താകെ 1.2 ലക്ഷം പരാതികളാണ് ലഭിച്ചത്. ഇതില്‍ 64,020 എണ്ണവും കേരളത്തില്‍ നിന്നാണ്. ഇതില്‍ 58,617 എണ്ണം ശരിയാണെന്ന് കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു. പെരുമാറ്റ ചട്ട ലംഘനം റിപ്പോര്‍ട്ട് ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയ സി വിജില്‍ ആപ്പിലൂടെയാണ് പരാതികള്‍ ലഭിച്ചത്.
Post Your Comments