സൗദിയുടെ സാമ്പത്തിക വളര്‍ച്ച വരും കാലങ്ങളിലും തുടരുമെന്ന് സാമ്പത്തികാസൂത്രണ മന്ത്രി. വിഷന്‍ 2030ലെ പദ്ധതികള്‍ ഓരോന്നായി നടപ്പിലാക്കി വരുന്നതിനനുസരിച്ച് രാജ്യം പുരോഗതി കൈവരിച്ചുവരുന്നുണ്ട്. റിയാദില്‍ നടക്കുന്ന ഫിനാന്‍ഷ്യല്‍ സെക്ടര്‍ കോണ്‍ഫറന്‍സില്‍ ഒരു പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നെഗറ്റീവ് വളര്‍ച്ചയില്‍ നിന്നും കഴിഞ്ഞ വര്‍ഷം രാജ്യം പോസിറ്റീവ് വളര്‍ച്ചയിലേക്ക് മാറി. ഇപ്പോള്‍ വളര്‍ച്ചയുടെ പാതയിലാണ്. സാമ്പത്തികാസൂത്രണ മന്ത്രി മുഹമ്മദ് അല്‍ തുവൈജിരി പറഞ്ഞതാണിക്കാര്യം.
ഈ വര്‍ഷം ആദ്യപാതത്തിലെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ അവസാനപാതത്തേക്കാള്‍ ഓയില്‍ വരുമാനത്തെ ആശ്രയിക്കുന്നതില്‍ വളരെയധികം കുറവ് വന്നിട്ടുണ്ട്. സമ്പത് വ്യവസ്ഥയില്‍ സൗദി ഈ വര്‍ഷം 2.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 2.2 ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നും ലോകബാങ്ക് ഈ വര്‍ഷം ആദ്യത്തില്‍ പറഞ്ഞിരുന്നു. വിഷന്‍ 2030 പദ്ധതികള്‍ നടപ്പിലാക്കുന്നതിനനുസരിച്ച് രാജ്യം ദിനംപ്രതി പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. വൈവിധ്യവല്‍ക്കരണത്തിലും സ്വകാര്യവല്‍ക്കരണത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ നിയമങ്ങളും, ചട്ടങ്ങളും, പദ്ധതികളും, പരിഷ്‌കാരങ്ങളും പ്രഖ്യാപിക്കുന്നുണ്ട്. ഇതിലൂടെ ആഗോള സാമ്പത്തിക മാന്ദ്യത്തെ നേരിടാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments