തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മണ്ഡലം കമ്മറ്റികളില്‍ നിന്നും ലഭിച്ച കണക്ക് പരിശോധിച്ചായിരിക്കും, സെക്രട്ടറിയേറ്റ് യോഗം ഇടത് സ്ഥാനാര്‍ത്ഥികളുടെ വിജയ സാധ്യത വിലയിരുത്തുക.
ഇതിനു പുറമേ വോട്ട് മറിപ്പ് ഉള്‍പ്പെടെ പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളും യോഗം പരിശോധിക്കും. ഈ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മണ്ഡലം കമ്മറ്റികള്‍ കൂടി തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ ചുമതലക്കാരായ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് കൈമാറിയിരുന്നു.
Post Your Comments